“മേക്കപ്പ് ഇടാറുണ്ട്” ഞാൻ പറഞ്ഞത് വളച്ചൊടിക്കരുത്….!!! നടി നിമിഷ സജയൻ..

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ യുവ നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ സിനിമകൾകൊണ്ട് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് സ്വന്തക്കാനും താരത്തിന് സാധിക്കുകയുണ്ടായി.ദിലീഷ് പോത്തൻ എന്ന അതുല്യ പ്രതിഭയുടെ സംവിധാന മികവിൽ വന്ന ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ഹിറ്റ്‌ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് കടന്നു വന്നത്.
താരത്തിന്റെ സിനിമകളിലെ വേഷങ്ങൾ എടുത്താൽ തന്നെ മറ്റു നായികമാരിൽ നിന്നും വ്യത്യസ്തമാണ് നടി. മേക്കപ്പ് ഇടാൻ താല്പര്യമില്ലാത്ത താരത്തിന് കിട്ടുന്ന വേഷങ്ങളും അതുപോലെ തന്നെ ഉള്ളതായിരുന്നു. അമൃത ടീവി യിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ താരം ഇതു തുറന്നു പറയുകയും ചെയ്തിരുന്നു. ആ പരിപാടിയിലെ സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല് ആയികൊണ്ടിരിക്കുന്നതു.
ആ പരിപാടിക്ക് ശേഷം ട്രോളുകളുടെ ഘോഷയാത്രയായിരുന്നു അതിലെ അവതാരകയായ ആനിക്ക് കിട്ടിയത്. എന്നാൽ നിമിഷയെ വെറുതെ വിടാനുള്ള ഉദ്ദേശവും ട്രോളന്മാർക് ഉണ്ടായില്ല. താരത്തിന്റെ മേക്കപ്പ് ഇട്ട ഫോട്ടോസ് എല്ലാം കുത്തിപ്പൊക്കുകയും.മേക്കപ്പ് ഇടാറില്ലെന്നു പറഞ്ഞിട്ട് ഇതെന്താണ് എന്നുള്ള ചോദ്യങ്ങളുമായാണ് കുറച്ചു പേർ രംഗത്തെത്തിയത്. എന്നാൽ അതിനുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തി. വ്യക്തിപരമായി തനിക്ക് മേക്കപ്പിനോട് താല്പര്യമില്ലെന്നും എന്നാൽ സിനിമക്കും മാഗസിൻ ഫോട്ടോ ഷൂട്ടുകൾക്കും വേണ്ടി ആവശ്യത്തിന് മേക്കപ്പ് ഇടേണ്ടി വരാറുണ്ടെന്നും താരം വ്യക്തമാക്കി. ഇതെല്ലാം ആ ഷോയിൽ താൻ പറഞ്ഞു വെന്നും താരം തന്റെ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.
കൈ നിറയെ ചിത്രങ്ങളുള്ള താരത്തിന്റെ അടുത്ത ചിത്രങ്ങൾ വമ്പൻ പ്രോജെക്ടിൽ വരുന്ന രാജീവ്‌ രവിയുടെ തുറമുഖവും. മഹേഷ്‌ നാരായണന്റെ മാലിക്കും ആണ്. പ്രൊഫഷനും വ്യക്തി ജീവിതവും രണ്ടും രണ്ടാണെന്നും മേക്കപ്പ് ഇടുന്നത് തന്റെ പ്രൊഫെഷൻറ്റെ ഭാഗമാണെന്നും എന്നാൽ വ്യക്തി ജീവിതത്തിൽ മേക്കപ്പിനോട് താല്പര്യമില്ലെന്നും താരം പറഞ്ഞു. വാക്കുകളുടെ സത്യം മനസിലാക്കി നന്മകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാനും താരം കുറിക്കുകയുണ്ടായി