ഗ്ലാമർ ലുക്കിൽ പ്രിയ താരം അഞ്ജലി അമീർ..!! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം 😍😍😍

ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന ഒരു തുടക്കമായിരുന്നു അഞ്ജലി അമീറിന് സിനിമ ഇൻഡസ്ട്രിയിൽ കിട്ടിയത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരന്പ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് കടന്നു വന്നത്. ആദ്യ സിനിമക്ക് ശേഷം പല ഷോയിലൂടെയും പ്രത്യക്ഷപ്പെട്ട താരത്തിന് സിനിമ പ്രേഷകർക്കിടയിലുള്ള സ്ഥാനം വളരെ വലുതാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ്‌ പങ്കു വെക്കാറുണ്ടായിരുന്നത്.
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുന്നതിനോടൊപ്പം തന്നെ പല വിധത്തിലുള്ള മോശം കാര്യങ്ങളും താരത്തിനുണ്ടാകറുണ്ട്. എന്നാൽ മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പേടിച്ചു പിന്നോട്ട് പോകുന്ന പ്രകൃതമല്ല താരത്തിനുള്ളത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ധൈര്യമായി യാധൊരുവിധ പേടിയുമില്ലാതെ പ്രതികരിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് താരം. ഈ അടുത്ത് ഒരു ഓൺലൈൻ മാധ്യമം താരത്തിന് എതിരെ മോശമായി വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ അതിനെതിരെ അഞ്ജലി പരസ്യമായി പ്രതികരിച്ചിരുന്നു. ശക്തമായി അഞ്ജലി അതു ചെയ്തവർക്ക് നേരെ ആഞ്ഞടിക്കുകയായിരുന്നു.
ഏഷ്യാനെറ്റിൽ തരംഗമായി മാറിയ ബിഗ്‌ബോസിലെ ആദ്യ സീസണിൽ താരം ഒരു മത്സരാര്ഥിയായിരുന്നു. എന്നാൽ പ്രോഗ്രാം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ താരം പിന്മാറുകയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതിനുശേഷവും താരത്തിന് ആരാധകർ കുറയാതെ വർധിക്കുകയാണ് ഉണ്ടായതു. ഇപ്പോൾ വീണ്ടും ആരാധകരെയും പ്രേക്ഷകരെയും പുത്തൻ മേക്കോവറിലൂടെ താരം ഞെട്ടിച്ചിരിക്കുകയാണ്.

ചിലർ വിദ്യാബാലനെ പോലെ തോന്നുന്നുണ്ട് എന്ന് കമന്റ്‌ അടിച്ച ചിത്രത്തിൽ നല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ധാരാളം പേരാണ് കമന്റ്‌ ഇട്ടിരിക്കുന്നത്. എന്നാൽ എവടത്തെയും പോലെ മോശം കമ്മെന്റുകളും താരത്തിന് ലഭിച്ചിരുന്നു. ഒരു പൂ പിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് താരം അപ്‌ലോഡ് ചെയ്തത്. ഫോട്ടോയിലെ പൂവിനു പകരം ‘ചെമ്പരത്തി ആയിരുന്നെങ്കിൽ പൊളിച്ചേനെ’ എന്നായിരുന്നു ഒരാളുടെ കമന്റ്‌

എന്നാൽ ആ കമെന്റിനു താരത്തിന്റെ കമെന്റാണ് രസകരമായതു. ‘അതു ഞാൻ വെക്കാം അതൊരു ഫ്ലവർ അല്ലെ ചേട്ടൻ പോയി നല്ലോണം നെല്ലിക്കാ തളം ഇടു ട്ടോ’ എന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി. മോശം കമെന്റുകൾ വന്നാലും താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അതു പോലെ തന്നെ കൂട്ടിനൊരു ആൺതുണ വേണമെന്ന് പറഞ്ഞു കൊണ്ടും പോസ്റ്റ്‌ ചെയ്തിരുന്നു.