ദേവതയെ പോലെ നടി റബേക്ക സന്തോഷ്..!! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം..😍😍😍

റബേക്ക എന്ന ഒറിജിനൽ പേരുകേട്ടാൽ എല്ലാ പ്രേക്ഷകരും ഒന്ന് നെറ്റി ചുളിക്കും എന്നാൽ കസ്തൂരിമാനിലെ കാവ്യാ എന്ന് പറയുമ്പോൾ മിനി സ്ക്രീൻ പ്രേഷകരുടെ മുഖത്തു പുഞ്ചിരിയായിരിക്കും വരുക. അത്രത്തോളമായിരുന്നു പ്രേക്ഷക മനസ്സുകളിലേക്ക് താരത്തിന്റെ തള്ളി കയറ്റം. ബാലതാരമായി തുടങ്ങി ഇപ്പോൾ നായികയായി പ്രേഷകരുടെ മനം കവർന്നിരിക്കുകയാണ് താരം
കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ നിന്നാണ് താരത്തിന്റെ അഭിനയത്തിന്റെ തുടക്കം.അതിനു ശേഷം ഏഷ്യാനെറ്റിലെ കസ്തൂരിമാൻ സീരിയലിൽ എത്തിയതോടെയാണ് താരം എല്ലാവർക്കും പ്രിയങ്കരിയാവുന്നതു.
ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ താരത്തിന് ഇപ്പോൾ തന്നെ വളരെയധികം ആരാധകരുണ്ട്. അതിനിടെ തിരുവമ്പാടി തമ്പാൻ എന്ന ജയറാം സിനിമയിലും താരം അഭിനയിച്ചിരുന്നു.
അലൻ ജോർജ് എന്ന അതുല്യ ഫോട്ടോഗ്രാഫറുടെ ഫോട്ടോ ഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ ചർച്ച വിഷയമായിരിക്കുകയാണ്.താരത്തിന്റെ അതി സുന്ദരിയായി ദേവതയെ പോലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്.
ഈ ലോക്കഡോൺ കാലത്തും താരം അഭിനയത്തിൽ നിന്നു വിട്ടു നിന്നിട്ടുണ്ടായിരുന്നില്ല. താരം അഭിനയിച്ച പുലിവാൽ സ്റ്റോറീസ് എന്ന വെബ് സീരീസ് ഇതിനോടകം തന്നെ വൻ അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നു കിട്ടികൊണ്ടിരിക്കുന്നതു. ലോക്കഡൗണിനു ശേഷം സീരിയൽ ഷൂട്ടിങ്ങെല്ലാം തുടങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ പ്രേഷകരെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് കസ്തൂരിമാനിലെ കാവ്യയെയും കാവ്യയുടെ ജീവിതവും കാണാൻ കാത്തിരിക്കുന്നത്.