നീലകുയിൽ പ്രിയ നായികയുടെ പുതിയ ലുക്ക്..!! ചിത്രം ഏറ്റെടുത്ത് ആരാധകർ..!

കുടുംബ മനസുകളെ ഒന്നാകെ പിടിച്ചുലച്ചു കൊണ്ട് ജൈത്ര യാത്ര നടത്തിയ സീരിയൽ ആണ് പ്രേഷകരുടെ സ്വന്തം നീലക്കുയിൽ. മിനി സ്‌ക്രീനിൽ ആണെങ്കിലും സിനിമയെ വെല്ലുന്ന രീതിയിലുള്ള ക്ലൈമാക്സ്‌ ആണ് സീരിയയിലിൽ ഒരുക്കിയത്. മിനി സ്ക്രീൻ പ്രേക്ഷകരെയും സിനിമ പ്രേക്ഷകരെയും ഒരു പോലെ അമ്പരപ്പിച്ചു കൊണ്ടാണ് നീലക്കുയിലിനു തിരശീല വീണത്പരമ്പരയിലെ ഒരു സുപ്രധാന വേഷം ചെയ്യുന്ന നടിയായ സ്‌നിഷ ചന്ദ്രൻ ആണ് ഇപ്പോൾ വാർത്തയിൽ ഇടം നേടിയിരിക്കുന്നത്.

മുൻപ് തന്നെ മറ്റൊരു നായികയായ ലത സംഗരാജു വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയുടെ തരംഗം കെട്ടടങ്ങുന്നതിനു മുൻപാണ് ഇപ്പോൾ സ്‌നിഷ ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ വന്നു കൊണ്ടിരിക്കുന്നത്ന്യൂ ലുക്ക്‌ എന്ന് നടി തന്നെ വിശേഷിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ താരം തന്നെ പങ്കു വെച്ച കിടിലൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നതു. നീലക്കുയിലിൽ ഒരു ആദിവാസി പെണ്കുട്ടിയായിട്ടായിരുന്നു താരം വേഷമിട്ടിട്ടുണ്ടായിരുന്നത്. എന്നാൽ ആദിവാസിയിൽ നിന്നു ഇത്തരത്തിലുള്ള മേക്കോവർ ആണ് ആരാധകരെ ഞെട്ടിച്ചത്.പുതിയ സീരിയലിലേക്കാണോ എന്നായിരുന്നു ഒരു കൂട്ടം ആരാധകരുടെ ചോദ്യം എന്നാൽ പുതിയ സിനിമയിലേക്കാണോ ഈ മേക്കോവർ എന്നായിരുന്നു മറ്റു ചിലരുടെ സംശയം. അതീവ സുന്ദരിയായി സാരി ഉടുത്തുള്ള ഈ ചിത്രങ്ങൾ ആരാധകരുടെ പലവിധത്തിലുള്ള സംശയങ്ങൾക്കും വഴി വെച്ചു. എന്നാൽ കാർത്തികദീപം എന്ന സീരിയലിലേക്കുള്ള ഗെറ്റപ്പ് ചേഞ്ച് ആണെന്നുള്ളതു താരം തന്നെ വ്യക്തമാക്കി ആരാധകരുടെ സംശയങ്ങൾ തീർക്കാനും താരം മറന്നില്ല