സിനിമയിൽ ഉയർച്ച ഉണ്ടാകുന്നില്ല!! എന്തും ചെയ്യാൻ തയ്യാറാണ്..!! മനസ്സ് തുറന്ന് ദീപ്തി..

1273

മലയാളികൾക്ക് എന്നും ഹിറ്റും മികച്ച നായികമാരെയും സംഭാവന ചെയ്തിട്ടുള്ള പ്രിയ സംവിധായകൻ ലാൽജോസിന്റെ നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി എന്ന പ്രിയ നായിക മലയാള സിനിമയിലേക് കടന്നു വരുന്നത്. അതിനു ശേഷം ഒരു പിടി മലയാള ചിത്രങ്ങളും ഈ മോഡലായ താരത്തെ തേടിയെത്തിയിരുന്നു.

സോളോ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെയും പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ആദ്യ കാലത്തു തന്നെ താരത്തിന് ലഭിച്ചു.കന്നഡ തെലുങ്ക്‌ ഭാഷകളിൽ ഒരു പോലെ തിളങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറല് ആവാറുണ്ടായിരുന്നു.
ഹോട്ട് ഫോട്ടോ ഷൂട്ടിൽ താരം പ്രത്യക്ഷപെടാറുണ്ടെങ്കിലും ഒരു മറാത്തി ചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്‌ ഏറെ വിമർശനത്തിന് വഴി വെച്ചിരിക്കുകയായിരുന്നു.
അതീവ ഗ്ലാമറിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോസ് ആണ് വൈറല് ആയതു. എന്നാൽ അതിന്റെ പ്രതികരണമായി രംഗത്തെത്തിരിക്കുകയാണ് താരം.എന്നാൽ ആദ്യ കാലങ്ങളിൽ കിട്ടിയ വേഷങ്ങൾ പോലെ ഇപ്പോൾ കിട്ടുന്നില്ല എന്നാണ് താരം പറയുന്നത്.തുടക്കത്തിൽ വിചാരിച്ച പോലുള്ള ഉയർച്ച സിനിമ മേഖലയിൽ തനിക്കുണ്ടായില്ല എന്നും താരം വ്യക്തമാക്കി.
എന്നാൽ അതു കൊണ്ടൊന്നും താൻ പിന്നോട്ട് പോവില്ലെന്നും സിനിമ മേഖല തനിക്കൊരു അത്യാഗ്രഹമാണ് അതു കൊണ്ട് തന്നെ അതിന്റെ ഉന്നതിയിലെത്താനും വളരാനും താൻ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്നാണ് താരം പറയുന്നത്. ഏത് സിനിമ എടുത്തു അതിൽ അഭിനയിച്ചാലും സിനിമ ഇറങ്ങുമ്പോൾ ഒന്നുകൂടി നന്നാക്കാമായിരുന്നില്ലേ എന്ന ചിന്ത തനിക്ക് എപ്പോഴും വരാറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

ചെയ്യുന്ന വേഷങ്ങൾ എല്ലാം വിത്യസ്തമായിരിക്കണം എന്ന കാഴ്ചപ്പാടാണ് താരത്തിനുള്ളത്. നീന സിനിമ ഇറങ്ങിയതിനു ശേഷം മുടി മുറിച്ചു ബൈക്ക് ഓടിക്കുന്ന നായിക എന്ന തരത്തിലുള്ള ഒരു പാടു വേഷങ്ങൾ തന്നെ തേടിയെത്തിയെന്നും എന്നാൽ അതെല്ലാം താൻ വേണ്ടാ വെക്കുകയായിരുന്നെന്നാണ് താരം പറഞ്ഞത്. സിനിമക്ക് വേണ്ടി ശാരീരിക മാറ്റം വരുത്തുന്നതിനും ഡ്രെസ് ഇടാനും തനിക്ക് മടിയില്ലെന്നും താരം വ്യക്തമാക്കി. സിനിമയിൽ വ്യക്തികൾക്കല്ല വേഷങ്ങൾക്കാണ് പ്രാധാന്യം എന്നാണ് താരത്തിന്റെ കണക്കു കൂട്ടൽ