കിടിലൻ ഡാൻസുമായി മാൻവി..!! വൈറലായ മാൻവി സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം…

സീത എന്ന ഹിറ്റ്‌ സീരിയലിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാൻവി. എന്നാൽ അഭിനയം മാത്രമല്ല ഡാൻസും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. സീരിയലിനു പുറമെ സ്റ്റാർ മാജിക് എന്ന ഫ്ലവർസ് ടീവി യിലെ ഷോയിലും താരം പങ്കെടുക്കാറുണ്ടായിരുന്നു. സീരിയലിലൂടെയും ഇത്തരം പ്രോഗരമുകളിലൂടെയുമുള്ള താരത്തിന്റെ വളർച്ച പ്രശംസനീയമാണ്. ഇതിനെല്ലാം പുറമെ സോഷ്യൽ മീഡിയയിലും താരം ആക്റ്റീവ് ആണ്. ഈ ലോക്കഡോൺ കാലത്ത് ഫോട്ടോ ഷൂട്ട്‌ നടത്തി ഞെട്ടിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഈ ഫോട്ടോകൾ പങ്കു വെച്ചിരിക്കുന്നത്.

ചാനൽ ഷോകളെല്ലാം നിർത്തി വെച്ച ഈ ലോക്കഡോൺ സമയത്ത് താരങ്ങളെല്ലാം വീട്ടിൽ കഴിയേണ്ട അവസ്ഥയാണ്. അതു കൊണ്ട് തന്നെ സ്റ്റാർ മാജിക്കിലെ താരങ്ങൾ അവരവരുടെ വീടുകളിൽ ഷൂട്ട്‌ ചെയ്തു അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. അതിൽ മാനവിയുടെ വീഡിയോയും ഉണ്ടായിരുന്നു.
അതിനോടൊപ്പം തന്നെ കറുപ്പ് സാരി ധരിച് വെള്ളക്കെട്ടിൽ ഒരു പാറയുടെ മുകളിൽ ഇരിക്കുന്ന താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറല് ആയിരുന്നു. പ്രേക്ഷകരും ആരാധകരും ഒരു പോലെ ഏറ്റെടുത്ത ഈ ചിത്രങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെടുകയും ഉണ്ടായി.
നർത്തകി കൂടിയായ താരം നൃത്തത്തിന്റെ മുദ്രകൾ വെച്ചു കൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു കറുപ്പ് ചുരിദാർ ആയിരുന്നു ഈ ഷൂട്ടിൽ താരത്തിന്റെ വേഷം. താരത്തിന്റെ ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.