മലയാളി ആയതിന്റെ പേരിൽ വംശീയാധിക്ഷേപം നേരിടേണ്ടിവന്നു..!!ചായ കുടിച്ചാൽ നി അവളെ പോലെ കറുത്ത് പോകുമെന്നും അവർ പറഞ്ഞു..!! വെളിപ്പെടുത്തലുമായി നടി മാളവിക

956

ലോക പോലീസ് ചമഞ്ഞ് നടക്കുന്ന ലോക ശക്തിയായ അമേരിക്കയിൽ വംശീയ വെറിയുടെ പേരിൽ ജോർജ്ജ് ഫ്ലോയ്ഡ് മരണപ്പെട്ട വാർത്ത നമ്മൾ അറിഞ്ഞിട്ട് അധികം നാളുകളയിട്ടില്ല. ആ ചെറുപ്പക്കാരനെ അമേരിക്കൻ പോലീസ് കഴുത്ത് ഞെരിച്ച് കൊന്നുകളഞ്ഞതിന്റെ പേരിൽ ഇന്ന് അമേരിക്ക കത്തുകയാണ്. ഈ അവസരത്തിലാണ് തെന്നിന്ത്യൻ നായിക മാളവിക മേനോൻ തനിക്ക് ഉണ്ടായ വംശീയ അധിക്ഷേപം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്.തന്റെ ബാല്യകാല കൂട്ടുകാരന്റെ അമ്മ അവന് ഒരിക്കലും കട്ടൻചായ കൊടുക്കില്ലെന്നും അത് കുടിച്ചാൽ നി അവളെ പോലെ കറുത്ത് പോകും എന്ന് പറഞ്ഞതും താരം ഓർത്തെടുത്തു.ഒരു പതിനാല് വയസുകാരിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ.ഇന്ത്യയിലും ഇന്നും വംശീയ അധിക്ഷേപവും വർണവെറിയും ഇപ്പോഴും നിലനിൽക്കുന്നു എന്നും താരം പറഞ്ഞു.


മുംബൈ നിവാസിയായ വെളുത്ത കുട്ടിയും പൊതുവെ ഇരുനിറം ആയ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസം ആ അമ്മ കണ്ടിരുന്നു.ചായ കഴിച്ചാൽ നീയും അവളെ പോലെ ആകും എന്ന് പറഞ്ഞത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അധിക്ഷേപം ആയിരുന്നു.നോർത്ത് ഇന്ത്യൻ,സൗത്ത് ഇന്ത്യൻ എന്നുള്ള തരംതിരിവ് ഇന്ത്യയിൽ കൂടുതലാണെന്നും പൊതുവെ സൗത്ത് ഇന്ത്യയിലെ ജനങ്ങളെ കറുത്തവരായി കാണുന്നവരും നോർത്തിൽ ഉണ്ടെന്നും വ്യക്തം.

ഇതെല്ലാം കേട്ടതോട് കൂടി താൻ ഇതിനെക്കുറിച്ച് അലോചിച്ചെന്നും ഇതിന്റെ യുക്തി എന്താണെന്ന് മനസ്സിലായില്ല എന്നും താരം തുറന്നടിച്ചു.താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പൊൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.ആരാധകരുടെ ഉളളിൽ അമർഷവും ഒപ്പം വിഷമവും ഒരുപാട് ഉണ്ടായി.