നിങ്ങളുടെ അമ്മയോട് പോയി പറയൂ!!! മോശം കമന്റിട്ടയാൾക്ക്‌ ചുട്ട മറുപടി നൽകി നന്ദന..!!!

വളരെ ചെറുപ്രായത്തിൽ തന്നെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ച താരമാണ് നടി നന്ദന വർമ.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി അഭിനയിച്ച സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം മോളിവുഡിൽ ആദ്യമായി അഭിനയിച്ചത്.പിന്നീട് ധാരാളം ചിത്രങ്ങളിൽ വേഷമിട്ട നന്ദന ജനശ്രദ്ധ ആകർഷിച്ചത് യൂത്ത് ഐക്കൺ ടോവിനോ നായകനായ ഗപ്പി എന്ന സിനിമയിൽ ആയിരുന്നു.

തീയേറ്ററിൽ പരാജയപ്പെട്ട ഗപ്പി എന്ന സിനിമ ഡിവിഡി ഇറങ്ങിയപ്പോൾ പ്രേക്ഷകശ്രദ്ധ നേടി.രണ്ടാമതും റിലീസ് ചെയ്യുകയാണെങ്കിൽ ആരാധകര് ആ സിനിമാ ഏറ്റെടുത്ത് വനവിജയം ആകിയേനെ..!!ആമിന എന്ന സുദ്ധരിക്കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ച താരം ഒത്തിരി പ്രശംസകൾ ഏറ്റുവാങ്ങി.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം കൂടുതൽ വിശേഷങ്ങളും പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെയാണ്.അഞ്ചാം പാതിരാ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലും വളരെ മികച്ച കഥാപാത്രം താരം കൈകാര്യം ചെയ്തു.

ഇൻസ്റ്റാഗ്രാം കൂടാതെ ടിക് ടോക്കിലും ആക്റ്റീവ് ആയ താരത്തിന് നല്ലതും ചീത്തയുമായ കമന്റുകൾ ലഭിക്കുന്നുണ്ട്.ഇങ്ങോട്ട് എങ്ങനെയാണോ തിരിച്ച് അങ്ങോട്ടും അതുപോലെ ആയിരിക്കും എന്നും താരം വ്യക്തമാക്കുന്നു.

താരം പങ്കുവച്ച ഒരു ചിത്രത്തിന് വളരെ മോശമായ കമന്റിട്ട ആളോട് ചേട്ടന്റെ അമ്മയോട് പോയി പറയു എന്നാണ് താരം മറുപടി നൽകിയത്.ഏറെ വിവാദങ്ങൾക്ക് വഴി വച്ച ആ മറുപടി അയാള് അർഹിക്കുന്നു എന്നാണ് താരം പിന്നീട് വിശദീകരിച്ചത്.തന്റെ കുടുംബം തനിക് വലിയ പിന്തുണ തരുന്നുണ്ടെനും താരം വ്യക്തമാക്കി..!!!