18 വയസ്സായി എനിക്ക്… ഞാൻ ഇറുകിയ ഡ്രെസും ലെഗ്ഗിൻസും ധരിച്ചാൽ നിങ്ങൾക്ക് എന്താ കുഴപ്പം..!! സാനിയ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയായിരുന്നു സാനിയ ഇയ്യപ്പൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. എന്നാൽ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം എല്ലാവർക്കും സുപരിചിതയായതും പ്രിയങ്കരിയായതും.

ബാലതാരമായി തുടങ്ങിയ സാനിയ ക്വീൻ എന്ന സിനിമയിലാണ് ആദ്യമായി നായികയായി എത്തിയത്.
മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രമായ മോഹൻലാലിന്റെ ലൂസിഫർ എന്ന സിനിമയുടെ ഭാഗമാവാനും താരത്തിന് ഭാഗ്യം ലഭിച്ചു.പ്രിയ താരം മഞ്ജു വാര്യരുടെ മകളായാണ്‌ താരം ലൂസിഫറിൽ അഭിനയിച്ചത്.
അഭിനയത്തിന് പുറമെ നൃത്തത്തിന് പ്രാധാന്യം നൽകിയാണ് താരം അഭിനയത്തിൽ തുടരുന്നത്.
അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു വിധ പേടിയോ മടിയോ ഇല്ലാത്ത താരം ഒരു ഗ്ലാമറസ് ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രമായ പതിനെട്ടാം പടിയിലാണ് താരത്തിന്റെ ഗ്ലാമറസ് ഗാന രംഗം ഉണ്ടായതു.
വിമർശനങ്ങൾക് മുഖം കൊടുക്കാത്ത പ്രഗൃതമാണ് താരത്തിന്. വിമർശകരുടെ ധാരാളം കമെന്റുകൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോക്ക് താഴെ എത്താറുണ്ട്. എന്നാൽ വിമർശിക്കുന്നവർ അവരുടെ ജോലി തുടരട്ടെ എന്ന മനോഭാവമാണ് താരത്തിനുള്ളത്

തനിക്ക് വസ്ത്രങ്ങൾ വാങ്ങി തരുന്നത് തന്റെ മാതാപിതാക്കളാണ് അതു കൊണ്ട് തന്നെ നമ്മളെന്തു ധരിക്കണമെന്നു തീരുമാനിക്കുന്നതും നമ്മള് തന്നെയാണ്. വീട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ പിന്നെ നാട്ടുകാർക്ക് എന്തു പ്രശ്നമാണെന്നാണ് താരം ചോദിക്കുന്നത്. വളരെ ചുരുങ്ങിയ ചുറ്റുപാടാണ് താരത്തിന്റെ ലോകം അതിലുള്ളവർക്ക് തന്നെ വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും എന്നാൽ എങ്ങോ കിടക്കുന്നവർക്ക് തന്നെ വിമർശിക്കാൻ ഒരു അവകാശവും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു