സൈക്കോ കില്ലറായി അഭിനയിക്കാൻ ആഗ്രഹം..!! തുറന്ന്പറഞ്ഞ് നടി നിമിഷ സജയൻ..!!

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ സജീവമായ താരമാണ് നടി നിമിഷ സജയൻ.ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നായക കഥാപാത്രങ്ങൾ ആയി എത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ താരം പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.ആരുടെയും മുഖം നോക്കാതെ കര്യങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ് നടി.ഇപ്പൊൾ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കാര്യമാണ് നടി അഭിമുഖത്തിലൂടെ പറഞ്ഞിരിക്കുന്നത്. നടികൾ മേക്കപ്പ് ഉപയോഗിച്ച് അഭിനയിക്കണം എന്നുള്ളത് പിന്തുടരേണ്ട ഒന്നാണെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് താരം പറഞ്ഞത്.

നമ്മൾ കണ്ടവരിൽ ഭൂരിഭാഗവും അധികം മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തവർ ആണ്.കൂടുതലും ലിപ്സ്റ്റിക് ഇടുന്നവരെയാണ് കണ്ടിട്ടുള്ളത് എന്നും നടി പറഞ്ഞു.കുട്ടിക്കാലം മുതൽ കേരളത്തിലെ സ്ത്രീകളുടെ പറ്റിയും അവരുടെ ധൈര്യത്തെ പറ്റിയും അച്ഛൻ ധാരാളം പറഞ്ഞു തരാറുണ്ട്,ലോകത്തിലെ എല്ലാ കോണുകളിലും മലയാളി സ്ത്രീകളുടെ ധൈര്യപാടവം എന്താണെന്നും താൻ മനസിലാക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമ ലോകത്തെ ഗ്രൂപ്പ് കളിയോടും മറ്റു രാഷ്ട്രീയ അജണ്ടകളോടും യാതൊരു യോജിപ്പും ഇല്ലെന്നും താരം വെളിപ്പെടുത്തി.സിനിമയുടെ അന്തസ്സത്ത എപ്പോഴും നിലനിർത്തണമെന്നും താരം തുറന്നടിച്ചു. റൊമാൻസ് വലിയ വശമില്ലെങ്കിലും ചെയ്യാൻ ഇഷ്ടമാണെന്നും താരം പറഞ്ഞു.നായികമാർക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന സൈക്കോ ത്രില്ലെർ ചിത്രങ്ങളോടാണ് കൂടുതൽ താൽപര്യം,ഒരു സൈക്കോ കില്ലർ ആയിട്ട് അഭിനയിക്കാൻ ഒത്തിരി ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി.