നടി അഹാന കൃഷ്ണയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് വൈറൽ..!! ചിത്രങ്ങൾ കാണാം 😍

389

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് അഹാന കൃഷ്ണ.നായകനായും,സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ കൃഷ്ണകുമാർ ആണ് താരത്തിന്റെ പിതാവ്.നൃത്തവും,അഭിനയവും വളരെ അനായാസമായി ചെയ്യുന്ന അഹാന ഞാൻ സ്റ്റീവ് ലോപ്പസ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

പിന്നീട് ധാരാളം അവസരങ്ങൾ തേടിയെത്തിയ താരത്തിന് മികച്ചൊരു കഥാപാത്രം ലഭിച്ചത് യുവനടൻ ടോവിനോ നായകനായ ലൂക്കാ എന്ന ചിത്രത്തിലാണ്.ഇപ്പൊൾ താരത്തിന്റെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.ഗൗൺ എന്ന് തോന്നിക്കുന്ന നീളം കൂടിയ പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് എത്തിയ താരം അതീവ സുന്ദരി ആയെന്നാണ് ആരാധകരുടെ കമന്റുകൾ.

വണ്ണം നന്നേ കുറവായ താരം അവാർഡ് ട്രോഫി ആയി നിങ്ങൾക്ക് ഇൗ ചിത്രം കണ്ടിട്ട് തോന്നിയാൽ അത് യാദൃശികം മാത്രം ആയിരിക്കും എന്നും നർമരൂപേന താരം അടിക്കുറിപ്പ് നൽകി.താരത്തിന്റെ ചിത്രങ്ങൾ ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്.