മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്കോ ??!!

303

മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അറുപതാം പിറന്നാള് ആഘോഷിച്ചത് ഇന്നലെയായിരുന്നു. സിനിമാ ലോകത്ത് നിന്നും ആരാധകരിൽ നിന്നും ധാരാളം ആശംസകൾ അറിയിച്ചു.സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും ലാലേട്ടന്റെ പിറന്നാളിന് വേണ്ടി ഇന്നലത്തെ ദിവസം മാറ്റി വെച്ചിരിക്കുകയായിരുന്നു.

ചെന്നൈ നഗരത്തിലെ താരത്തിന്റെ വീട്ടിൽ നടന്നാ ഓൺലൈൻ അഭിമുഖത്തിൽ മകൾ വിസ്മയ അഭിനയ ലോകത്തിലേക്ക് കടന്ന് വരുമോ എന്ന ചോദ്യം ഉയർന്നു.

തന്റെ മകൾ ഇതുവരെ അത്തരമൊരു വിഷയം പറഞ്ഞിട്ടില്ലെന്നും അവൾക്ക് അതിലൊന്നും താൽപര്യം ഇല്ലെന്നും ഹൃസ്വ നാടകങ്ങളിൽ ചെയ്യുകയാണെന്നും ലാലേട്ടൻ ആവർത്തിച്ചു.എഴുത്തിലും കഴിവ് തെളിയിച്ച വിസ്മയ അടുത്തിടെ പുറത്തിറക്കിയ ഒരു പുസ്തകത്തിലെ ഉള്ളടക്കം ആണ് ഇൗ ചോദ്യങ്ങൾക്ക് ആധാരം.സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ ആപ്പുകളിലും ആക്റ്റീവ് ആണ് താരത്തിന്റെ മകൾ ഇപ്പോൾ..ആയോധന കലകളിൽ പഠിപ്പ് നടത്തിയ താരം കൂടിയാണ് വിസ്മയ.