ഒറ്റകൊമ്പന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….വെളിപ്പെടുത്തലുമായി നടി കൃഷ്ണപ്രഭ..!!!

വളരെ മികവുറ്റ അഭിനയവും കൊണ്ട് മോളിവുഡിൽ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് കൃഷ്ണപ്രഭ.അഭിനയത്തോടൊപ്പം നൃത്തവും, സംഗീതവും കൈവശമുള്ള നടി ഇൗ മേഖലകളിൽ എല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. മിമിക്രി കൂട്ടായ്മയായ നവോദയ കൊച്ചിനിൽ ഡാൻസർ ആയിട്ടാണ് താരം ഇൗ രംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് സിനിമ ലോകത്തും ചെറിയ ചെറിയ അവസരങ്ങൾ ലഭിച്ച താരത്തിന് നല്ലൊരു വേഷം ലഭിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച മാടമ്പിയിലാണ്.

അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ട താരത്തിന്റെ രണ്ട് പുതിയ ചിത്രങ്ങളാണ് ഇനി റിലീസിനായി ഒരുങ്ങുന്നത്.കാർ വാങ്ങലും യാത്രകളും ഒത്തിരി ഇഷ്ടപ്പെടുന്ന താരം ലോക്ക് ഡൗൺ ആയത് കൊണ്ട് സ്വന്തം ഫ്ളാറ്റിൽ തന്നെയാണ്.ഡ്രൈവിംഗ് ആണ് നടിയുടെ ഇഷ്ട ഹോബി.

 

ചെടി വളർത്തലും ഇഷ്ട വിനോദമായ നടി സ്വന്തം യൂട്യൂബ് ചനലിലുമത് സോഷ്യൽ മീഡിയ ആപ്പുകളിലും സജീവമാണ്.മറയൂരിലെ ശർക്കര തേടിപോയ നടിക്ക് യാത്രാമധ്യേ ഉണ്ടായ സംഭവവികാസങ്ങൾ അഭിമുഖത്തിൽ പറയുകയുണ്ടായി.മസിനാഗുടിയിലേക്കുള്ള യാത്രയുടെ ഇടയിലാണ് സംഭവം.കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. രാത്രി ആയപ്പോൾ ചെക്ക് പോസ്റ്റ് അടക്കുകയും അടുത്തുള്ള കടയുടെ മുൻപിൽ നിൽക്കുമ്പോൾ ഒരു അപരിചിതൻ ഓടിവന്ന് കൊമ്പൻ ഇറങ്ങി എന്ന് അലറിക്കൊണ്ട് അ കടയിലേക്ക് കയറി പോക്കുന്നതുമാണ് കണ്ടത്.കടയുടെ ഉടമസ്ഥൻ താരത്തിനോടും മറ്റുള്ളവരോടും കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞു.ഓടിയെത്തി പകുതി ആയപ്പോൾ ആനചാൽ വഴി ആന ഇറങ്ങിപ്പോയി.ഇല്ലെങ്കിൽ താനും കുടുംബവും ആനയുടെ ആക്രമണങ്ങൾക്ക് ഇരായകേണ്ടി വന്നെനെയെന്നും താരം പറഞ്ഞു. ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നും താരം വിറയലോടെ പറഞ്ഞു. ചെക്ക് പോസ്റ്റ് തുറന്നതിന് ശേഷം യാത്ര തുടർന്ന് മസിനഗുടിയിലെത്തി മറയൂർ ശരക്കരയും വാങ്ങിച്ചെന്നും നടി പറയുകയുണ്ടായി.