അഞ്ച് ദിവസമായിട്ടും കട്ടിലിൽ കിടക്കുന്ന രംഗം മാത്രം ഷൂട്ട് ചെയ്യുന്നു..!! സിനിമ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി പ്രിയാമണി..!!!

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് പോലീസ് വേഷത്തിൽ തകർത്താടിയാ സൂപ്പർഹിറ്റ് ചിത്രം സത്യത്തിലൂടെ മോളിവുഡിൽ എത്തിയ പ്രിയതാരമാണ് പ്രിയാമണി.നൃത്തവും,അഭിനയവും കൈവശമുള്ള താരത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.കല്യാണത്തിന് ശേഷം സിനിമാലോകത്ത് നിന്ന് മാറിനിന്ന നടി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലുടെയാണ് തിരിച്ചെത്തിയത്.താരത്തിന്റെ പഴയ അഭിമുഖങ്ങൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

താരത്തിന്റെ ഒരു അഭിമുഖത്തിൽ എന്തെങ്കിലും പ്രശ്നം മൂലം സിനിമ ഷൂട്ടിങ് നിർത്തി പോന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ട് സിനിമയിൽ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു നടിയുടെ മറുപടി.രണ്ട് സിനിമകളിലും സംവിധായകർ ശരിയല്ലയിരുന്നു എന്നും താരം പറഞ്ഞു.ആദ്യത്തേതിൽ സംവിധായകന് സിനിമയെക്കുറിച്ച് യാതൊന്നും അറിയുന്നുണ്ടയില്ല, എന്തൊക്കെയോ ചെയ്യുന്നു.ഇൗ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് ടീമിനെ അറിയിച്ചു.

രണ്ടാമത്തെ ഷൂട്ടിങ് അവസാനിപ്പിച്ച ചിത്രത്തിലും ഏകദേശം ഇതുപോലെ തന്നെയായിരുന്നു എന്ന് താരം പറഞ്ഞു.സിനിമയുടെ ഷൂട്ടിങ് തുടങ്ങി ആറ് ദിവസമായിട്ടും കട്ടിലിൽ കിടക്കുന്ന ഒരേ ഒരു രംഗമാണ് ഷൂട്ട് ചെയ്തത്. ആ റൂം മാത്രം ഉള്ള ഒരു പ്രേത സിനിമാ, എന്നാൽ ആ ഭാഗത്തിന് ശേഷം എന്ത് ചെയ്യണം!എങ്ങനെ ചെയ്യണം! എന്നതിനെക്കുറിച്ച് വളരെ ആശയ കുഴപ്പങ്ങൾ ഉണ്ടായി.അവസാനം സിനിമയിൽ നിന്നും താൻ മാറി നിന്നുവെന്നും ആ സിനിമയുടെ ഷൂട്ടിംഗ് പിന്നീട് ഉണ്ടായിട്ടില്ലെന്നും താരം അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.