മെലിയണമെന്ന് ആഗ്രഹം ഉണ്ട്..! കഥാപാത്രം ആവശ്യപ്പെട്ടാൽ അത് ചെയും..!! അനു സിതാര..

മോളിവുഡിൽ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനു സിത്താര.മലയാളത്തിലെ തന്നെ മുൻനിര നായകരുടെ കൂടെ അഭിനയിച്ച് മികവ് തെളിയിച്ച താരം കൂടിയാണ്.ഫഹദ് ഫാസിൽ ചിത്രമായ ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം കൈകാര്യം ചെയ്ത താരത്തിന്റെ പിന്നീടുള്ള വളർച്ച വളരെ പെട്ടന്നായിരുന്നു.സിജു വിൽസൺ നായകനായ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായിക വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയാണ് താരം.മമ്മൂക്ക അഭിനയിച്ച മാമാങ്കം എന്ന ചിത്രത്തിലാണ് താരം ലോക്ക് ഡൗണിന് മുമ്പേ അഭിനയിച്ചത്.ഷൂട്ടിങ് ഇപ്പൊൾ ഇല്ലെങ്കിലും ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമാണ് താരം.

മലയാളത്തിന്റെ മറ്റൊരു അനുഗ്രഹീത നായിക മിയയും അനു സിത്താരയും ഒന്നിച്ച് എത്തിയ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ. മിയ ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വിശുദ്ധൻ സിനിമയിലെ കന്യാസ്ത്രീ കഥാപാത്രം ചെയ്യാൻ ആഗ്രഹം തോന്നിയെന്ന് താരം പറയുന്നു.മിയക്ക് എദൻ തോട്ടം സിനിമയിലെ അനു ചെയ്ത ഡാൻസർ വേഷം ചെയ്യാൻ ആഗ്രഹം ഉണ്ടായെന്നും തുറന്ന് പറഞ്ഞു.
സിനിമയിലെ തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി മെലിയാൻ തയ്യാറാണോ എന്ന ചോദ്യത്തിന് അങ്ങനെ വേണ്ടി വന്നാൽ ചെയ്യുമെന്നായിരുന്നു താരത്തിന്റെ മറുപടി. മെലിയണ്ട ഭംഗി പോവും എന്ന അവതാരകയുടെ ചോദ്യത്തിന് ഇത് കേൾക്കാൻ നല്ല രസമാണെന്നും താരം ഹാസ്യരൂപേണ പറഞ്ഞു.സിനിമയുടെ സംവിധായകൻ ആവശ്യപ്പെട്ടാൽ തീർച്ചയായും മെലിയും എന്നും താരം പറഞ്ഞു…!!!!!!