ദുബായിൽ കുടുങ്ങി സിൽക്ക് സ്മിത ജൂനിയർ..!!പാസ്പോർട്ട് നഷ്ടപ്പെട്ട് എലിഷെറ റായി

സോഷ്യൽ മീഡിയയിലും മറ്റും വൈറലായ ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ച പ്രേക്ഷകശ്രദ്ധ നേടിയ താരമാണ്
എലിഷെറ റായി.മലയാളികളുടെ എക്കാലത്തെയും വിവാദനായിക സിൽക് സ്മിതയുടെ ജൂനിയർ പതിപ്പെന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്.

ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് വലിയൊരു ആരധകകൂട്ടത്തെ സ്വന്തമാക്കിയത്.ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാർച്ചിൽ ദുബായിൽ എത്തിയ താരത്തിന്റെ പാസ്പോർട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം നഷ്ടപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.അഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ആയിട്ടാണ് പോയതെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരം ദുബായിൽ കുടുങ്ങിയിരിക്കുകയാണ്.

ലോക്ക് ഡൗൺ മൂലം യാത്ര മുടങ്ങിയെങ്കിലും പാസ്പോർട്ട് നഷ്ടപ്പെട്ടത് ഇൗ അടുത്താണ് താരം ശ്രദ്ധിച്ചത്. ദുബായിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ വച്ചാണ് പാസ്പോർട്ട് കളഞ്ഞുപോയതെന്നണ് ഇപ്പോൾ സംശയം.

എലിസബത്ത് തെക്കേ വീട്ടിൽ രാജൻ എന്നാണ് പാസ്പോർട്ടിലെ പേര്. കൊച്ചുഗള്ളി , പൊട്ടാസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിൽ തിളങ്ങിയ താരം ഒരു മോഡലും കൂടിയാണ്.ലോക്ക് ഡൗൺ തീർന്നാൽ ഉടനെ നാട്ടിൽ എത്തുമെന്നാണ് അറിഞ്ഞത്.