ഷാരൂഖിന്റെ മകൾ സുഹാന ഖാന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ : ചിത്രങ്ങൾ എടുത്തത് ആരെന്ന് വെളിപ്പെടുത്തി താരം!!

കൊറോണ ലോക്ക്ഡൗൺ തുടങ്ങിയതോടെ താരങ്ങളും അവരവരുടെ വീടുകളിൽ ഇരിക്കുകയാണ്. യാത്രകളും,പുതിയ ഭക്ഷണ രുചികൾ തേടിയുള്ള അലച്ചിലും ഇന്ന് അവർക്ക് അന്യമാണ്.അതിനിടയിൽ ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിന്റെ പ്രിയപുത്രി സുഹാന ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോള് വൈറൽ ആയിരിക്കുകയാണ്. വളരെ മികച്ച രീതിയിലുള്ള ചിത്രങ്ങൾ കണ്ടപ്പോൾ ഏതോ പ്രൊഫഷണൽ എടുത്ത ചിത്രമാണെന്ന് കരുതിയവർക്ക് തെറ്റി,താരത്തിന്റെ അമ്മയും ഷാരൂഖിന്റെ ഭാര്യയും ആയ ഗൗരി ഖാൻ ആണ് മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയത്.കിംഗ് ഖാന്റെ പുതിയ ചിത്രമായ സീറോയിൽ സഹ സംവിധായിക ആയി പ്രവർത്തിച്ച സുഹാന അമേരിക്കയിൽ ആക്ടിംഗ് കോഴ്സ് പഠിക്കുകയാണ്.നിമിഷ നേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയത്.ആരാധകരും മറ്റു പ്രേക്ഷകരും ചിത്രങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് വേണം പറയാൻ..!!രണ്ട് വർഷങ്ങൾക്ക് മുൻപ്
ഹ്രസ്വ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുഹാന ഒട്ടനവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.