ഇത്തരം കാര്യങ്ങൾക്ക് സമയം ചെലവാക്കാൻ ഇനി ഞാനില്ല ; നടി സരയൂ

769

അവതാരകയായി മലയാളത്തിലേക്ക് വന്ന് സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി സരയു.ഏതാനും നാളുകൾക്ക് മുൻപ് ചാനലിലെ പരിപാടിയിൽ താരം പറഞ്ഞത് അതിരൂക്ഷമായ വിമർശനങ്ങൾക്ക് ഇടയായി.പെണ്ണുങ്ങൾ എപോഴും ആണുങ്ങൾക്ക് താഴെ നിൽക്കുന്നതാണ് നല്ലതെന്നും അങ്ങനെയുള്ള ഇടങ്ങളിൽ പ്രശ്നങ്ങൾ നന്നേ കുറവായിരിക്കും എന്നാണ് താരം പറഞ്ഞത്.

ഇപ്പോഴിതാ പണ്ടത്തെ ആ വിഡിയോ വീണ്ടും എത്തിയതോടെ നടിയെ വിമർശിച്ചുകൊണ്ട് ഒട്ടനവധി ആളുകൾ കമന്റുകൾ ഇട്ടു. പണ്ടത്തെ തന്റെ ചിന്തകൾ ഇപ്പോൾ ഇല്ലെന്നും അറിവ് കൊണ്ട് ധാരാളം മുന്നോട്ട് യാത്ര ചെയ്തെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

ആദ്യം തന്നെ തന്റെ ഇപ്പോഴത്തെ അഭിപ്രായം പറഞ്ഞിട്ടും വർഷങ്ങൾ പഴക്കമുള്ള പഴയ നിലപാട് ഏറ്റുപിടിക്കുന്നത് ദുഃഖം ഉണ്ടാക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി തന്റെ ചിന്തയിൽ ധാരാളം മാറ്റങ്ങൾ വന്നെന്നും , യാത്രകളും സൗഹൃദങ്ങളും ജീവിതവും വരുത്തിയ മാറ്റം വളരെ വലുതാണെന്നും താരം പറഞ്ഞു.പഴയ തന്റെ ചിന്തകളെ ഇനിയും മാറ്റിയെടുക്കാൻ ഉള്ള ഓട്ടം ഇനിയും തീർന്നിട്ടില്ല എന്നും താരം തുറന്നടിച്ചു.

ചെന്നുപെട്ട ഇടങ്ങളിലെ ശ്വാസംമുട്ടൽ ആയിരുന്നു തന്റെ ഓരോ ചിന്തകളും , അങ്ങനെയാണ് തനിക്കും അങ്ങനൊരു ചിന്ത ഉണ്ടായതെന്നും താരം പറയുകയുണ്ടായി.സ്ത്രീ പുരുഷന്റെ താഴേ നിന്നാൽ അവിടെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നതുമായ മനം മയക്കുന്ന വാക്കുകൾ തനിക്കും സ്വീകരിക്കേണ്ട വന്നെന്ന് താരം വെളിപ്പെടുത്തി.അത്തരം ഒരു സ്ഥലത്ത് നിന്ന് എതിർ വശത്തേക്കുള്ള യാത്ര അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം.ഞാൻ തന്നെ മറന്നുപോയ ഒരു കാര്യം കുത്തിപൊക്കിയാണ് നിങൾ ഇപ്പോള് ആക്രമണങ്ങൾ അഴിച്ചുവിടുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

ഉയർന്ന ചിന്താഗതിയിൽ ജീവിച്ച് സൗഹൃദങ്ങളുടെ , യാത്രകളുടെ , അനുഭവങ്ങളുടെ കൂടെ ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം.ഇൗ വിഷയത്തിൽ പ്രതികരിച്ച് മുന്നോട്ട് ഇല്ലെന്ന് നടി പറഞ്ഞു.ദൃശ്യങ്ങൾ പങ്കുവക്കാതെ വളരെ നല്ല കാര്യങ്ങളിൽ മുഴുകിയ സൗഹൃദങളുടെ സ്നേഹം തിരിച്ചറിയുന്നു..