കാട്ടുവാസിയെന്ന് കമന്റ് ; അങ്ങനെ വിളിക്കുന്നതിൽ അഭിമാനമെന്ന്‌ റിമ കല്ലിങ്കൽ

വളരെ ചെറിയ കാലം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് നടി റിമ കല്ലിങ്കൽ.നീലത്താമര,വൈറസ് എന്നീ ചിത്രങ്ങളിലെ പ്രകടനം താരത്തിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു. അഭിനയത്തോടൊപ്പം നൃത്തവും കൈവശമുള്ള റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യയാണ്.മുമ്പും പല തവണ സോഷ്യൽ മീഡിയാ ഗോസിപ്പുകളിലൂടേയം മറ്റുമായി ആക്രമണങ്ങൾ നേരിട്ട താരമാണ് റിമ. ഇപ്പോഴിതാ താരത്തിന്റെ യൂറോപ്പിലെ അവധിക്കാല ചിത്രങ്ങൾക്ക് ലഭിച്ച ഒരു പ്രതികരണമാണ് വൈറൽ ആയിരിക്കുന്നത്.


ചിത്രത്തിന്റെ കമന്റിൽ ഒരു ആരാധകൻ കണ്ടാൽ കാട്ടുവാസിയെ പോലെയുണ്ട് എന്ന് കമന്റ് ഇട്ടു എന്നാൽ ഇൗ പ്രതികരണത്തിന് കുറിക്ക്‌ കൊള്ളുന്ന മറുപടിയും താരം നൽകി. “ആദിവാസി , അങ്ങനെയല്ലേ നിങ്ങൾ പറഞ്ഞത് ? അങ്ങനെ വിളിച്ചതിൽ ഒരുപാട് നന്ദിയുണ്ട് അവരാണല്ലോ ഇൗ നാടിന്റെ രാജാക്കന്മാരും റാണിമാരും!! പ്രളയത്തിന്റെ പേരിൽ നടത്തിയ പരിപാടിയുടെ ഫണ്ട് മുക്കിയല്ലെ യാത്ര പോയത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം !! നഷ്ടം വന്ന ലക്ഷങ്ങളിൽ നിന്ന് അടിച്ച് മാറ്റിയിട്ടാണ് പോയത് എന്നും താരം മറുപടി നൽകി.