മകന്റെ ആദ്യ സിനിമ താനിത് വരെ കണ്ടിട്ടില്ല..!! സുരേഷ് ഗോപി..

384

അച്ഛന് പിന്നാലെ മലയാള സിനിമ രംഗത്ത് ചുവടുറപ്പിക്കാൻ ശ്രെധേയമായ വേഷങ്ങൾ ചെയ്യുന്ന തിരക്കിലാണ് താരം ഗോകുൽ സുരേഷ്. അച്ഛനായ സുരേഷ് ഗോപിയുടെ അഭിനയത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ അഭിനയവവും. ആരാധകരയുടെയും സിനിമ പ്രേക്ഷകരുടെയും കാത്തിരിപ്പും അതിനു തന്നെയാണ്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ് ഗോപി ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിലേക് കടന്നു വന്നിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമായി നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ ഗംഭീര തിരിച്ചു വരവാണ് നാം കണ്ടത്. ഇപ്പോൾ മലയാളത്തിൽ കൂടാതെ തമിഴ് സിനിമയിലും താരം അഭിനയിക്കുന്നു എന്ന വാർത്തയാണ് നമുക്ക് കാണാനാവുന്നത്.
മുദ്ദ്‌ഗൗ എന്ന ഹിറ്റ്‌ ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. എന്നാൽ തന്റെ മകന്റെ ആദ്യ ചിത്രം ഇതു വരെ കണ്ടിട്ടില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. തിരിച്ചു വരവിലെ ആദ്യ സിനിമയിൽ തന്റെ പഴയ നായികയും കൂടിയായ ശോഭനയാണ് സുരേഷ് ഗോപിക്കൊപ്പം വേഷമിട്ടിരുന്നത്.

സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലിലാണ് താരം സിനിമയിലേക്ക് കടന്നു വന്നതെങ്കിലും ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിന് സാധിച്ചു. അതു കൊണ്ട് തന്നെ താരപുത്രനെന്ന ലേബലിൽ നില്കാതെ സ്വന്തമായൊരു സ്ഥാനം കണ്ടെത്താനും താരത്തിന് കഴിഞ്ഞു

എന്തു കൊണ്ടാണ് ഗോകുലിന്റെ ആദ്യ സിനിമ കാണാത്തതു എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയും സുരേഷ് ഗോപിക്കുണ്ടായിരുന്നു. കണ്ടു കഴിഞ്ഞാൽ വിമർശിക്കേണ്ടി വരുമോ എന്ന പേടിയുള്ളതു കൊണ്ടാണ് താൻ ആദ്യ സിനിമ കാണാത്തതെന്നാണ് താരം മറുപടി പറഞ്ഞത്