അങ്ങനെ ഒരാളെ ആയിരിക്കും വിവാഹം ചെയ്യുന്നത്..! അനു ഇമ്മാനുവല്‍..

1686

ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലാണ് അനു ഇമ്മാനുവൽ എന്ന താരം പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറിയത്. സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രമാണ് താരം ആദ്യമായി അഭിനയിച്ച ചിത്രം

മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴിലും തെലുങ്കിലും ചേക്കേറിയ താരത്തിന് കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ്. നായികയായി അഭിയനയിച്ച ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം തന്നെയാണ് ഇതിനു വഴിത്തിരിവായതും.സിനിമക്ക് അകത്തുള്ള വിശേഷങ്ങൾ മാത്രമല്ല പുറത്തുള്ള വിശേഷങ്ങൾ പങ്കു വെക്കാനും താരം മറന്നില്ല.
വിവാഹം ചെയ്യുന്നുണ്ടെങ്കിൽ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യണമെന്ന അഭിപ്രായമാണ് താരത്തിനുള്ളത്. വിവാഹ സ്വപ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ ഇത്തരത്തിലുള്ള അഭിപ്രായം തുറന്നു പറഞ്ഞത്

വിവാഹം എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നും അതു കൊണ്ട് തന്നെ പങ്കാളിയെ കണ്ടെത്തുന്നതിന് ധാരാളം സമയവും ക്ഷമയും ആവശ്യമാണ് എന്നും താരം പറയുകയുണ്ടായി

നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കു എന്നുള്ള അഭിപ്രായമാണ് വിവാഹ കാര്യത്തിൽ ആരെങ്കിലും ഉപദേശം ചോദിച്ചാൽ തനിക്ക് പറയാനുള്ളതെന്നും താരം കൂട്ടിച്ചേർത്തു. കല്യാണകാര്യത്തിൽ താരത്തിന് ആരാധകർക്കും പ്രേക്ഷകർക്കും കൊടുക്കാനുള്ള ഉപദേശവും ഇതു തന്നെയാണ്