ബിയർ ഇഷ്ടമാണ്.. രണ്ടെണ്ണം അടിച്ചാല്‍ നല്ലോണം സംസാരിക്കും..!! വീണ നന്ദകുമാർ

1566

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്റെ നിർമാണത്തിൽ നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെയാണ് വീണ എന്ന താരം പ്രേക്ഷക മനസ്സുകളിലേക്ക് കേറി കൂടിയത്.ആസിഫ് അലി നായകനായ ചിത്രത്തിൽ രണ്ടു പേരും തകർപ്പൻ അഭിനയമാണ് കാഴ്ച വെച്ചത്

ചിത്രത്തിൽ വളരെ നാച്ചുറൽ ആയി അഭിനയിച്ച താരം പുതുമുഖ നടി എന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് അഭിനയിച്ചിട്ടുണ്ടായിരുന്നത്.വീണ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല് ആയികൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങിയ സമയത്ത് പ്രൊമോഷന്റെ ഭാഗമായി എഫ് എം റേഡിയോക്ക് നൽകിയ അഭിമുഖമാണ് വൈറല് ആയികൊണ്ടിരിക്കുന്നതു.

Veena Nandhakumar
രണ്ടെണ്ണം അടിച്ചാലാണ് തനിക്ക് കൂടുതൽ സംസാരിക്കാൻ തോന്നുന്നതെന്നും ചില സമയങ്ങളിൽ താൻ കുറെ സംസാരിക്കുമെന്നും താരം പറയുകയുണ്ടായി. നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം ഇപ്രകാരം മറുപടി നൽകിയത്. ഈ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല് ആയികൊണ്ടിരിക്കുന്നതു.

താരത്തിന് ബിയർ ആണ് കൂടുതൽ ഇഷ്ടം എന്നാണ് താരം പറഞ്ഞത്. കുടിക്കാൻ തുടങ്ങിയിട്ട് അതികം നാളായിട്ടില്ലെന്നും അതുകൊണ്ട് തന്നെ വലിയ കപ്പാസിറ്റിയും തനിക്കില്ലെന്നാണ് താരം പറഞ്ഞത്. ഒരെണ്ണം അടിച്ചാലും സംസാരിക്കുമെന്നും എന്നാൽ രണ്ടെണ്ണം അടിച്ചാൽ നല്ലോണം സംസാരിക്കുമെന്നും ചിരിയോടെ അവതാരകനോട് അഭിമുഖത്തിൽ താരം പറയുകയുണ്ടായി