നടി എസ്തറിന്റെയും കൂട്ടുകാരികളുടെയും ഡാൻസ് വീഡിയോ…!! ഏറ്റെടുത്ത് ആരധകർ…

മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബ്ബിൽ കേറുകയും താര രാജാവ് മോഹൻ ലാലിന്റെ കരിയറിലെ തന്നെ വലിയ സിനിമ ആയി മാറുകയും ചെയ്ത സിനിമയായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന സിനിമ. മലയാളത്തിലെ മികച്ച സിനിമയായി മാറിയ ഈ ചിത്രം നിരവധി ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്

ഒരുനാൾ വരും എന്ന മോഹൻലാൽ സിനിമയിലൂടെ കരിയർ തുടങ്ങിയ എസ്തർ ആയിരുന്നു ദൃശ്യത്തിലെ മോഹൻലാലിന്റെ ഒരു മകളായി അഭിനയിച്ചത്. അൻസിബ ആയിരുന്നു മറ്റൊരു മകളായി വേഷമിട്ടത്. എന്നാൽ ഇതിലെ എസ്തർ ദൃശ്യത്തിന്റെ തമിഴിലും അഭിനയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിശേഷങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുള്ളത്

മലയാളികളുടെ മാറാത്ത സദാചാരബോധത്തെ വീണ്ടും തുറന്നു കാട്ടിരിക്കുകയാണ് ഈ ലോക്കഡോൺ കാലം. അതിനു ഇരയാവേണ്ടി വന്നത് നമ്മുടെ എസ്തറും കൂട്ടുകാരികളും. താരവും കൂട്ടുകാരികളും ഈ ലോക്കഡോൺ കാലത്ത് ചെയ്ത ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല് ആയിരുന്നു. എന്നാൽ സദാചാരികളുടെ മോശം കമന്റുകളായിരുന്നു താരത്തിനെയും കൂട്ടുകാരികളെയും കാത്തിരുന്നത്. വീഡിയോ ഷെയർ ചെയ്ത ന്യൂസ്‌ ചാനലിന് താഴെയായിരുന്നു ഈ കമെന്റുകൾ വന്നത്.

അലസമായി പോയിരുന്ന ഈ ലോക്കഡോൺ കാലത്ത് കൂട്ടുകാരികൾക്കു വേണ്ടി ഒരു രസകരമായ കാര്യം ചെയ്യാൻ പറ്റിയെന്നായിരുന്നു താരം പറഞ്ഞത്. വീണ്ടും തന്നെ സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോകാനും കുറച്ചു വർഷങ്ങൾക്ക് ശേഷം ഇതെല്ലാം വീണ്ടും കണ്ടു നിർത്താതെ ചിരിക്കാനും താൻ കാത്തിരിക്കുന്നു എന്നുള്ള തരത്തിലുള്ള ഒരു കുറിപ്പും ഈ വിഡിയോയിൽ താരം കൊടുത്തിരുന്നു.