ഞാനാണ് എന്ന തരത്തിൽ അവർ പ്രചരിപ്പിക്കുന്നു…!! തുറന്നടിച്ച് ഭാവന…

കാർത്തിക മേനോൻ എന്ന പേര് ചിലപ്പോൾ അധികമാർക്കും അറിയുന്നുണ്ടാവില്ല എന്നാൽ എന്നാൽ ഭാവന എന്ന താരത്തെ നമുക്കെല്ലാം സുപരിചിതമാണ്. 70-ഓളം സിനിമകളിൽ നായികയായും സഹനടിയായും അഭിനയിച്ച താരത്തിന്റെ ആദ്യ സിനിമ കമലിന്റെ സംവിധാന മികവിൽ വന്ന നമ്മൾ എന്ന സിനിമയാണ്. മലയാളത്തിനു പുറമെ തമിഴിലും തിളങ്ങുന്ന താരത്തിന്റെ ആദ്യ തമിഴ് ചിത്രം 2006 ൽ ഇറങ്ങിയ ‘ചിത്തിരം പേസുതേടി’ എന്ന സിനിമയാണ്

ഒരു പക്ഷെ നാവിൻ എന്ന എന്ന കാമുകനായിരിക്കും ഭാവനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ജീവിതത്തിലെ ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്ന സമയത്തും അതിനെയെല്ലാം നേരിടാൻ നാവിൻ കട്ടക്ക് നിന്നു എന്നുതന്നെ വേണം പറയാൻ. 2018 ജനുവരി 22 നു ആണ് ഏവരുടെയും വിവാഹം കഴിഞ്ഞത്. മലയാളത്തിനു പുറമെ തെലുഗ്, കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഭർത്താവ് കന്നഡയിലെ പ്രമുഖ സിനിമ പ്രൊഡ്യൂസർ ആണ്

ഇന്ന് നിരവധി സോഷ്യൽ മീഡിയകളുടെങ്കിലും താരത്തിന് ആകെയുള്ളത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ്. ആ അക്കൗണ്ടിലൂടെയാണ് തന്റെ വീട്ടു വിശേഷങ്ങളെല്ലാം ആരാധകരോടൊപ്പം പങ്കു വെക്കാറുള്ളത്. എന്നാൽ എന്നും വ്യാജന്മാർ വാഴുന്ന സോഷ്യൽ മീഡിയയിൽ ഒരു വ്യാജനെ തുറന്നു കാട്ടിരിയ്ക്കുകയാണ് താരം

എന്നും വ്യാജന്മാരുടെ വേട്ടയാടലുകൾ സോഷ്യൽ മീഡിയയിൽ നേരിട്ടിരുന്ന താരത്തിന് വേണ്ടി സഹോദരൻ രാജേഷ് മേനോനും പ്രതികരിച്ചിരുന്നു. എന്നാൽ ഇനി പോസ്റ്റ്‌ ഇടലുകളും പ്രതികരണവും മാത്രമായിരിക്കില്ലെന്നും വേണ്ടി വന്നാൽ നിയമ നടപടിക്ക് മുന്കയ്യെടുക്കുമെന്നും താരം പറയുകയുണ്ടായി.

ഭർത്താവ് നവിനൊപ്പം താമസിക്കുന്ന താരം ഇപ്പോൾ കന്നഡ ഇൻഡസ്ട്രിയിലാണ് സജീവമായുള്ളതു. താരത്തിന്റെ ഒരു മലയാള സിനിമയ്ക്കു വേണ്ടിയാണു ആരാധകരെല്ലാം കാത്തിരിക്കുന്നത്. പ്രിത്വിരാജ് നായകനായി എത്തിയ ആദം ജോണിലാണ് താരം അവസാനമായി മലയാളത്തിലഭിനയിച്ചതു.