ആ ഒരു തീരുമാനം ജീവിതത്തിൽ വളരെ സന്തോഷം തന്നു..! തന്റെ വിവാഹ മോചനത്തെ കുറിച്ച് ഗായിക മഞ്ജരി..

തുടക്ക കാലത്തു തന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും രമേശ്‌ നാരായണന്റെയും സംഗീതത്തിൽ പാടുക എന്നത് തന്നെ ഏതൊരു ഗായികയുടെയും ഭാഗ്യം തന്നെയാണ്. ആ ഭാഗ്യം തുടക്കത്തിൽ തന്നെ കിട്ടിയ ഗായികയാണ് മഞ്ജരി. അതിമനോഹരമായ “താമര കുരുവിക്ക് തട്ടമിട് ” എന്ന ഗാനം ആലപിച്ചാണ് ഗായിഗ മലയാള സിനിമയിലേക്ക് കടന്നു വന്നത്.
സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ ചർച്ച വിഷയം ആയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന തീരുമാനം തന്റെ വിവാഹ മോചനം ആണെന്നുള്ള താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല് ആയികൊണ്ടിരിക്കുന്നതു.
ഗസൽ സംഗീതത്തിലും വളരെയധികം പരിജ്ഞാനം ഉള്ള ഗായികക്ക് രണ്ടു തവണ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും കിട്ടിയിട്ടുണ്ട്.

ഭക്ഷണം കഴിക്കുന്ന നമ്മൾ ഇപ്പോഴും ചോയ്സ് നോക്കാറില്ലേ അതു പോലെ തന്നെയായിരുന്നു ആ ബന്ധവും. നിയമ പരമായി ഉള്ള ബന്ധം ആയതു കൊണ്ടുതന്നെ ഒത്തുപോകാൻ ആകില്ലായെന്നു കണ്ടപ്പോൾ അതു ഡിവോഴ്സ് ആക്കുകയായിരുന്നു എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. ഇഷ്ടവും ഇഷ്ടക്കേടുകളും തന്റെ ജീവിതത്തിൽ കൂടുതാലായിരുന്നെന്നും താരം പറഞ്ഞു.

എന്നാൽ മുൻപത്തെ പോലെയല്ല താനിപ്പോഴെന്നും വല്ലാതെ മാറുകയും ഒരുപാടു പാഠങ്ങൾ പഠിക്കുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്.ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത ആളുകളെ താൻ മുംബൈയിൽ താമസിക്കുന്ന സമയത്ത് കണ്ടിട്ടുണ്ടെന്നും മറ്റുള്ളവർക്ക് സഹായം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും താൻ ഒരു പാടു സന്തോഷിക്കുന്നു എന്നും താരം അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നതും.