അല്പം വയറ് കാണുന്നതും, കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്..? അനുപമ..

യുവ തലമുറ നെഞ്ചോടു ചേർത്തു വെച്ച് ആഘോഷമാക്കി ബ്ലോക്ക്‌ ബസ്റ്റർ അടിച്ച നിവിൻ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് ചുരുണ്ട മുടിക്കാരി അനുപമ പരമേശ്വരൻ സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. ഇപ്പോൾ തമിഴിലും തെലുഗിലും തിളങ്ങി കൊണ്ടിരിക്കുന്ന അനുപമയുടെ ഫാൻസ്‌ പവറും ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് വന്ന കമ്മെന്റുകളാണ് ഇപ്പോൾ ചർച്ച വിഷയം ആവുന്നത്. ഹോട്ട് എന്ന് കമന്റ്‌ അടിച്ച ആൾക്കുള്ള മറുപടിയുമായാണ് താരം എത്തിയത്.
മലയാളത്തിൽ അധികം സജീവമല്ലാത്ത താരത്തിന്റെ പുതിയ ചിത്രമായ ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറിൽ അനുപമ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ടത്.എന്നാൽ കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും, സാരിയുടുക്കുമ്പോൾ സൈഡിലൂടെ വയറുകാണുന്നതാണോ ഹോട്ട് എന്നാണ് താരം ചോദിച്ചത് അങ്ങനെയാണെങ്കിൽ ഹോട്ടിനെ എന്ത് വിളിക്കും എന്നും താരം പ്രതികരിക്കുകയുണ്ടായി. സിനിമയാണ് തന്റെ ജോബ് അതിന്റെ ഭാഗമായി ആ സിനിമയുടെ ടീസറിന് വേണ്ടിയാണു താൻ അതു ചെയ്തതെന്നും അതു അത്രക്ക് ഹോട്ട് ലുക്കായി തനിക്ക് തോന്നിയിട്ടില്ലെന്നും താരം കൂട്ടി ചേർത്തു. എന്നാൽ ഹോട്ട് ലുക്കിൽ വന്ന മാക്സിമം ലുക്ക്‌ ഈ ടീസറിലെ ആയിരിക്കും എന്നും താരം പറയുകയുണ്ടായി
അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റ്‌ ആവാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. ആ ചിത്രത്തിലെ മേരി എന്ന പേര് പോലും പ്രേക്ഷകർ മറക്കാൻ സാധ്യതയില്ല. അൽഫോൻസ് പുത്രന്റെ സംവിധാന മികവിൽ 2015 ലാണ് പ്രേമം സിനിമ റിലീസ് ആവുന്നത്. തന്റെ ഹോട്ട് എന്ന് കമന്റ്‌ ചെയ്യുന്നവർക്ക് മർമ്മത്തിൽ നൽകിയ അടി എന്ന പോലെ നന്ദി പറയാനും താരം മറന്നില്ല