ഒരു ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു നാളെ വരാന്‍ പറ്റുമോ..!! കാസ്റ്റിങ് കൗച്ച്‌ അനുഭവം പറഞ്ഞ്‌ നേഹ സക്സേന..

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ രണ്ടു സിനിമകൾ തന്നെ മതിയായിരുന്നു പ്രേക്ഷകർക്കു നേഹ സക്‌സേന എന്ന നടിയെ പ്രിയങ്കരിയാക്കാൻ. ഒരു സമയം ഒട്ടേറെ മലയാള പരിപാടികളിലൂടെ നിറഞ്ഞു നിൽക്കുകയായിരുന്നു താരം.മലയാളത്തിലെ ചുരുക്കം ചിത്രങ്ങളിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായതു.

കാസ്റ്റിംഗ് കൗച്ചിങ് ആണ് ഇപ്പോൾ ഉള്ള ചർച്ച വിഷയംനേഹയും താൻ നേരിട്ട ദുരനുഭവത്തെ പറ്റി പറയുകയുണ്ടായി. ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ മുൻ നിര നായികമാർ വരെ ഇപ്പോൾ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

കാസ്റ്റിംഗ് കൗച് എന്താണെന്നോ ആ വാക്ക് പോലും കേൾക്കാത്ത ടൈംലാണ് തനിക്കും അനുഭവമുണ്ടായതെന്നു താരം പറയുകയുണ്ടായി. ഫാഷൻ ഷോയോയോടൊപ്പം തന്നെ സിനിമയുടെ ഒഡിഷനുകളിലും താരം പങ്കെടുക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ലാത്ത ഉയരമുണ്ടായിരുന്നതും നല്ല കണ്ണുകളായിരുന്നതും ഒഡിഷനിൽ പങ്കെടുക്കാൻ തനിക്ക് നല്ല ആത്മവിശ്വാസമാണ് ഉണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ തന്റെ മുൻധാരണങ്ങളെ തെറ്റിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ നടന്നത്.

നിർമാതാക്കളും സംവിധായകരുമാണ് ഇതിലെ മെയിൻ എന്നാണ് താരം പറയുന്നത് അവരിൽ നിന്നോ അവരുടെ കോർഡിനേറ്റർമാരിൽ നിന്നോ കാൾ വരുമെന്നും അതും മോശമായ താരത്തിലുമാണ് അവർ സംസാരിക്കുക എന്നും താരം പറയുകയുണ്ടായി

ഏവരുടെയും ചോദ്യങ്ങൾ ഏകദേശം ഒരു പോലെ ആയിരുന്നെന്നാണ് നേഹ പറഞ്ഞതു. സിനിമയിൽ ഗ്ലാമർ റോളാണെന്നും ഷോർട് ഡ്രസ്സ്‌ ഇട്ട് വരാൻ പറ്റുമോ എന്നും ഓഡിഷന് വന്നപ്പോൾ സൽവാർ കമ്മീസിട്ടല്ലേ വന്നത് അത്കൊണ്ടാണ് ഷോർട് ഡ്രസ്സ്‌ ഇടാൻ പറയുന്നതെന്നും പറയാറുണ്ടെന്നാണ് താരം പറഞ്ഞത്.എന്നാൽ വെസ്റ്റേൺ കോസ്റ്റുംസ് സ്‌ക്രീനിൽ കാണാൻ ഭംഗിയാണ് എന്നാൽ നേരിൽ കാണാൻ അങ്ങനെ ആയിരിക്കില്ല എന്ന് പറഞ്ഞാണ് താൻ ഒഴിവായി പോകറുള്ളതെന്നും താരം പറഞ്ഞു.

തന്റെ പഠനത്തിനായി അമ്മ കുറെ കഷ്ടപെട്ടെന്നും അമ്മ കുറെ ലോൺ എടുത്താണ് തന്നെ പഠിപിച്ചതെന്നും താരം പറഞ്ഞു. എന്നാൽ അമ്മ എടുത്ത എല്ലാ ലോൺകളും താൻ പണിയെടുത്തു തന്നെയാണ് വീട്ടിയത് എന്നും അതിനു വേണ്ടി വീട്ടു ജോലി വരെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. ബോർഡ്‌ എക്സാമിന്റെ പണം കണ്ടെത്തുന്നതിനും വീട്ടു ജോലിക്ക് താൻ തയ്യാറായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.നേർവഴിക്കു പോയാൽ ആരുടെ മുൻപിലും തലകുനിക്കേണ്ടി വരില്ലെന്ന അമ്മയുടെ ഉപദേശമാണ് താൻ ഇപ്പോഴും പിന്തുടരുന്നത് കുറുക്കു വഴികളിലൂട പോയാൽ അതിനു ആയുസില്ലെന്നും താരം പറയുകയുണ്ടായി.

റിക്ഷ ഡ്രൈവർ എന്ന തുളു ഭാഷയിലെ സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് അതിൽ തന്നെ മികച്ച നടിക്കുള്ള അവാർഡും താരത്തിന് ലഭിച്ചു. ബാംഗ്ലൂർ ലീല പാലസിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് താരത്തിന് സിനിമ മോഹം തലയ്ക്കു പിടിക്കുന്നത് അതിന്റെ ചവിട്ടു പടിയെന്നോണം മോഡലിങ്ങിനും താരം തുടക്കം കുറിച്ചു.