ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോകുകിയയോ… ചോദ്യം ചെയ്യുകയോ ചെയില്ല ! പദ്മപ്രിയ…

സിനിമയെക്കാൾ ഗ്ലാമറസായാണ് താൻ ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നത്, സിനിമയിൽ എത്ര ഗ്ലാമറസ് ആയാലും ഒരു പ്രശ്നവും ഇല്ല. അമേരിക്കയിലെ ജീവിതം നടിയെ ഏറെ സ്വാധിനിച്ചിട്ടുണ്ട്. മുതിർന്ന അമ്മ വേഷം പോലുള്ള റോളുകൾ ചെയ്തതുകൊണ്ട് തന്റെ പ്രായത്തിനൊത്ത വേഷങ്ങൾ താരത്തിന് ചെയ്യാൻ സാധിച്ചില്ല. മിനി സ്കേർട് ഒക്കെ ഇട്ടു അഭിനയിക്കാൻ താരത്തിന് ഏറെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയിലെ ജീവിതത്തിലൂടെ താൻ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു സ്വതന്തമായി ജീവിക്കാനും ചിന്തിക്കാനും തുടങ്ങിയെന്നും പദ്മപ്രിയ പറഞ്ഞു.

അവിടെയൊന്നും ക്ലാസ്സിൽ പോകണമെന്നു നിര്ബന്ധമില്ല എന്നും സെൽഫ് ഡിസ്‌കവറി പ്രോസസ്സ് ആണെന്നും താരം പറഞ്ഞു. മലയാളം സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ നായികമാർ നായകന്മാരോടൊപ്പവും, സംവിധായകരോടൊപ്പവും കിടന്നു കൊടുക്കേണ്ട അവസ്ഥയെകുറിച് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളം സിനിമയിൽ കാസ്റ്റിംഗ് ക്ലൌച് ഉണ്ടെന്നും. എന്നാൽ തനിക്കതൊന്നും ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നും പദ്മപ്രിയ പറഞ്ഞു. ഇപ്പോൾ നടിമാരുടെ ഒരു വിഭാഗം ഇതിനെതിരെ തുറന് പറഞ്ഞു രംഗത്ത് വരുന്നുണ്ട്. എന്നാൽ മറ്റൊരു വിഭാഗം ചാൻസ് നഷ്ടപ്പെടുമെന്നു ഭയന്നും, പേടിച്ചും ഒന്നും പുറത്തു പറയാറില്ല. കൂടെ ഉള്ളവർ ഒപ്പം ഉണ്ടാകും എന്ന് വിശ്വസിച്ചാണ് തങ്ങളെ പോലുള്ള നടിമാർ അഭിനയിക്കാൻ പോകുന്നതെന്നും പദ്മപ്രിയ പറഞ്ഞു.