മുണ്ട് ഉടുത്ത് മലയാളി ലുക്കിൽ അനുശ്രീ… ചിത്രങ്ങൾ കാണാം 😍😍😍

അനുശ്രീ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായ നടിയാണ്. മലയാളത്തിലെ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള താരം അവരുടെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഏറ്റവും പുതിയത് താരം ഷർട്ടും മുണ്ടും ആയിട്ട് എത്തിയ ചിത്രമാണ്.
ഈ ലോക് ഡൌൺ സമയത്ത് വീടിന്റെ അടുത്തുള്ള അമ്പലപ്പറമ്പിൽ വച്ചു എടുത്ത പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ടാണ് താരം ഉടുത്തിരിക്കുന്നത്. പക്ഷെ ഷർട്ടും ഷൂവും സൺ ഗ്ലാസും തന്റെ ആണെന്നും അനുശ്രീ പറയുന്നു.


നാടൻ വേഷങ്ങൾ സിനിമയിൽ ചെയുന്ന അനുശ്രീക് മോഡേൺ വേഷങ്ങൾ ചേരില്ല എന്നൊരു അഭിപ്രായം ചിലർക്ക് ഉണ്ടായിരുന്നു. ചിലർക്കൊക്കെ അനുശ്രീ മോഡേൺ വസ്ത്രം അണിഞ്ഞു എത്തിയത് ചൊടിപ്പിച്ചിട്ടുണ്ട്. ബോർ വസ്ത്രമാണ് അനുശ്രീയുടെ എന്ന് ഒരു സ്ത്രീ കമന്റ്‌ ചെയ്തിരുന്നു. എപ്പോഴും ട്രഡീഷണൽ ഡ്രെസ്സുകൾ മാത്രം ഇട്ടാൽ പോരല്ലോ എന്ന് അനുശ്രീ മറുപടി പറഞ്ഞു.