നായകനായി തന്നെ തുടരും..!! തിരിച്ചു വരാനൊരുങ്ങി പ്രണവ് മോഹന്‍ലാല്‍..

551

പ്രണവ് മോഹൻലാലിൻറെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയം കാരണം നടൻ അഭിനയം നിർത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ പരാജയം നടന്റെ കരിയറിനെ തന്നെ അനിശ്ചിതത്തിൽ ആകുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. താരം നടൻ എന്ന നിലയിൽ നിന്നും മാറി നിൽക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. പക്ഷെ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ പ്രണവ് ആണ് നായകൻ. ഒരു കോമഡി റൊമാന്റിക് ചിത്രമായിരിക്കും ഇത്. വാർത്ത പ്രണവിന്റെ ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദര്ശന് ആണ് നായിക. ഹൃദയം എന്നാണ്ചിത്രത്തിന്റെ പേര്.

മലയാള സിനിമയിലെ വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും. ഈ ചിത്രം വിനീത് ശ്രീനിവാസന്റെ പ്രണയ കഥ തനെയാണെന്നാണ് സൂചനകൾ.മോഹൻലാലിൻറെ പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ തന്റെ അച്ഛന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചുവരികയാണ് പ്രണവ് മോഹൻലാൽ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി പ്രിയദര്ശന് തന്നെയാണ് പ്രണവിന്റെ നായികയായി വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. ആദി ഹിറ്റായിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത പ്രണവിന്റെ രണ്ടാമത്തെ പടമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയ ചിത്രമായി മാറി. തിരക്കഥയിൽ ഉണ്ടായ പിഴവുകൾ ആണ് ചിത്രത്തിന്റെ പരാജയ കാരണങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു.