ഭർത്താവിന്റെ സമ്മതത്തോട് കൂടിയാണ് ഞാനതിനു സമ്മതിച്ചത് ; ശ്വേതാമേനോൻ…!!

മലയാളി പ്രേഷകരുടെ ഇഷ്ട താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനശ്വരം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളി മനസിലിടം പിടിച്ച നടിയാണ് ശ്വേത മേനോൻ. ആരും ചെയ്യാത്ത വേഷങ്ങൾ തന്നെയായിരുന്നു ശ്വേത മേനോന്റെ മുഖമുദ്ര. മലയാളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് റിലീസ് ആയ സിനിമയായിരുന്നു സംവിധായകൻ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രം. അതിലെ നായികയുടെ പ്രസവം ലൈവ് ആയി ചിത്രീകരിച്ചു എന്ന് തന്നെയായിരുന്നു അതിന്റെ വിവാദങ്ങളുടെയും കാരണം. ചിത്രത്തിലെ നായികയായ ശ്വേത മേനോന്റെ പ്രസവം തന്നെയായിരുന്നു അതിലു ചിത്രീകരിച്ചിരുന്നത്. എന്നാൽ ഇത്ര കാലമായിട്ടും അതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ലായെന്നും താരം തുറന്നു പറയുകയുണ്ടായി.

തന്റെ ലൈഫിൽ താൻ എടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്നാണ് ആ ചിത്രീകരണം എന്നും താരം പറയുകയുണ്ടായി. തന്റെ ഭർത്താവിന്റെ പൂർണ സമ്മതത്തോടു കൂടിയാണ് താൻ ഇതിനു ഇറങ്ങി തിരിച്ചത്. എന്നാൽ ഇത്രയൊക്കെ വിവാദം ഉണ്ടായിട്ടും ഇതു വരെ ആരും എന്താ അങ്ങനെ ചെയ്തത് എന്ന് തന്നോട് നേരിട്ട് ചോദിച്ചില്ലായെന്നും എന്നാൽ അവരൊക്കെ മറഞ്ഞു നിന്നു പറയുന്നുണ്ടാകും എന്നും താരം കൂട്ടിച്ചേർത്തു. കളിമണ്ണിന്റെ റിലീസിന് ശേഷമാണു പല ഹോസ്പിറ്റലുകളിലും പ്രസവത്തിനു ഭര്ത്താവിനും ബന്ധുക്കൾക്കും പ്രവേശനം അനുവദിച് തുടങ്ങിയത്. ഇപ്പോഴും തനിക്കതു മറക്കാൻ കഴിയാത്ത ഒരു രംഗമായിരുന്നു അതു എന്റെ കുഞ്ഞു സബൈന പുറത്തേക്ക് വന്നതിനു ശേഷം കളിമണ്ണിന്റെ സംവിധായകൻ ബ്ലെസി സർ കരയുകയായിരുന്നു. അതു തന്റെ ഭർത്താവിനെയും വല്ലാതെ ഇമോഷണൽ ആക്കി എന്നും താരം ഓർത്തു പറയുകയുണ്ടായി. മറ്റൊരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമായ ഇതു അവൾക്കെന്നും ഓർക്കാനായുള്ള സ്നേഹ സമ്മാനമായാണ് താൻ കണക്കാക്കിയിരിക്കുന്നത് എന്നും താരം പറഞ്ഞു.