വിവാഹത്തിന് മുമ്പുള്ള സെക്സ് ഒരു തെറ്റല്ല..! അത് അവരവരുടെ ഇഷ്ടം! ഗായത്രി സുരേഷ്…

തൃശൂർ ജില്ലയിൽ ജനിച്ചു വളർന്ന് തൃശൂർ ഭാഷയിലെ തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നായികയാണ് പ്രിയങ്കരിയായ ഗായത്രി സുരേഷ്. ജമ്‌നപ്യാരി എന്ന കുഞ്ചാക്കോ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്. മലയാളത്തിലെ ഒരു പിടി യുവ താരങ്ങളുടെ ഒപ്പം മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് കുറച്ചു കാലം കൊണ്ട് തന്നെ സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രം മുതൽ തന്നെ ഗോസ്സിപ്പുകളാലും വിവാദങ്ങളാലും നിറഞ്ഞു നിൽക്കുകയാണ് താരം. ഏത് വിഷയത്തിലായാലും തന്റേതായ അഭിപ്രായം പറയാൻ താരം ശ്രമിക്കാറുണ്ട്. അതു കൊണ്ട് തന്നെ താരം ട്രോളന്മാർക്കും പ്രിയങ്കരിയാണ്. സീരിയൽ താരങ്ങളെ കളിയാക്കികൊണ്ടുള്ള താരത്തിന്റെ ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. കോംപ്രമൈസ് എന്ന വാക്ക് തനിക്ക് നേരിട്ട് കേൾക്കേണ്ടി വന്നിട്ടുണ്ട് അതു സിനിമയിൽ വന്നതിനു ശേഷമാണു തനിക്ക് കേൾക്കേണ്ടി വന്നത് എന്നും മുൻപ് താരം പറഞ്ഞിട്ടുണ്ട്.

സിനിമയാണല്ലോ ആർ യു റെഡി ഫോർ കോംപ്രമൈസ് എന്ന ചോദ്യം മെസ്സേജ് വഴിയാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നാൽ അത്തരത്തിലുള്ള മെസ്സേജുകൾക്കൊന്നും താൻ റിപ്ലൈ കൊടുക്കാറില്ലായെന്നും അതു പോലെയുള്ള മെസ്സേജുകളൊന്നും താൻ ഗൗനിക്കാറില്ലെന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപുള്ള സെക്സ് തെറ്റല്ല അതെല്ലാം ഓരോരുത്തരുടെ താല്പര്യവും ഇഷ്ടവുമാണ് എന്നാൽ വെറുമൊരു തമാശക്കാണേൽ താരത്തിന് താല്പര്യമില്ല എന്നാണ് താരം പറഞ്ഞതു. പ്രീമാരിറ്റൽ സെക്സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി എന്താണ് അഭിപ്രായം എന്ന അവതാരികയുടെ ചോദ്യത്തിനാണ് താരം ഇത്തരത്തിലുള്ള റിപ്ലൈ കൊടുത്തത്.മുൻപ് കഴിഞ്ഞ ഈ ഇന്റർവ്യൂ ഈ ലോക്കഡോൺ കാലത്തു വൈറല് ആയികൊണ്ടിരിക്കുകയാണ്.

അവതാരികയുടെ അടുത്ത ചോദ്യത്തിനും വളരെ തുറന്നുള്ള മറുപടി തന്നെയായിരുന്നു കിട്ടിയിട്ടുണ്ടായിരുന്നത്. ഗായത്രിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് പറയുമോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. എന്നാൽ അതിനു പെട്ടെന്ന് തന്നെയറിയിരുന്നു താരത്തിന്റെ മറുപടിയും.ഞാൻ എന്റെ അമ്മയോട് പറയും എന്നായിരുന്നു താരത്തിന്റെ മറുപടി ഇല്ലെങ്കിൽ തനിക്ക് സമാധാനമായി ഇരിക്കാൻ പറ്റില്ല എന്നാണ് താരം പറഞ്ഞത്.