ഒരാളുടെ ആദ്യരാത്രി ഞാൻ കുളമാക്കിയിട്ടുണ്ട്…!! ഷംന കാസിം..

മലയാള സിനിമയിൽ പ്രമുഖ താരങ്ങളോടൊപ്പം അരങ്ങേറി നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത താരമാണ് ഷംന കാസിം.ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ച താരം നല്ല നിലയിൽ തന്നെയാണ് തമിഴിലും തെലുങ്കിലും തിളങ്ങിയത്. എന്നാൽ ആ തിളക്കം മലയാളത്തിൽ ഉണ്ടാക്കാൻ താരത്തിന് സാധിച്ചില്ല.ചിന്ന അസിൻ എന്ന വിളിപ്പേര് പോലും തമിഴിൽ തരത്തിനുണ്ട്. മലയാളത്തിന്റെ ദത്തു പുത്രനും തമിഴിലെ ദളപതി വിജയ് അടക്കം തന്നെ ചിന്ന അസിൻ എന്നാണ് വിളിക്കാറ് എന്നും താരം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. അഭിമുഖത്തിൽ തന്റെ ചില സീക്രെട്ട്‌കൾ പങ്കുവെക്കാനും മറന്നില്ല. എന്നാൽ ഒരാളുടെ ആദ്യ രാത്രി താൻ കുളമാക്കിയിട്ടുണ്ടെന്ന താരത്തിന്റ വെളിപ്പെടുത്തലാണ് എല്ലാവരെയും ഞെട്ടിച്ചത്.

എന്നാൽ അതു ഇപ്പോഴല്ലെന്നും താരത്തിന്റെ വളരെ ചെറുപ്പത്തിലാണ് ഈ സംഭവം ഉണ്ടായതെന്നും താരം വെളിപ്പെടുത്തി.ആ സംഭവത്തെ പറ്റി താരം വിശദീകരിച്ചത് ഇങ്ങനെയായിരുന്നു വളരെ ചെറുപ്പത്തിലായിരുന്നു താരത്തിന്റെ മൂത്ത ഇത്താത്തയുടെ കല്യാണം അന്ന് താരത്തിന് ആകെ 4 വയസു മാത്രമാണ് ഉണ്ടായിരുന്നത്. താത്തയുടെ വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ എന്നത്തേയും പോലെ താത്തയുടെ മുറിയിലേക്ക് താൻ ഉറങ്ങാൻ പോയെന്നും ആരൊക്കെ പറഞ്ഞിട്ടും താൻ റൂമിൽ നിന്നു പോയില്ലെന്നും താരം പറഞ്ഞു. ഇതു കണ്ട് ഇക്കാക്ക ആകെ പരിഭ്രമിച്ചു കിളി പോയ പോലെയായി. ഇക്കാക്കയോട് താൻ ഇവിടെ ഇത്താത്തയുടെ സൈഡില് കിടന്നോളാമെന്നും ഇക്കാക്ക കിടന്നോളു എന്നും പറഞ്ഞു. എല്ലാവരും വന്നു പറയുകയും പല മോഹന വാഗ്ദാനങ്ങൾ നൽകുകയും ചെയ്‌തെങ്കിലും താൻ തന്റെ വാശിയിൽ തന്നെ ഉറച്ചു നിന്നു അവസാനം ഇക്കാക്ക അവൾ ഇവിടെ കിടന്നോട്ടെ എന്ന് പറഞ്ഞു കൊണ്ട് എന്റെ വാശി നടപ്പാക്കി.

എന്നാൽ കുളമാക്കൽ അവിടെ അവസാനിച്ചിട്ടുണ്ടാരുന്നില്ല. ബെഡിൽ മൂത്രമൊഴിക്കുന്ന ഒരു ചെറിയൊരു ശീലം തനിക്കുണ്ടായിരുന്നെന്നും അന്നും അതു അവരുടെ കിടക്കയിൽ താൻ സാധിച്ചു വെന്നും തമാശ രീതിയിൽ താരം അവതരിപ്പിച്ചു. എന്നാൽ വലുതാവുന്തോറും അവരിപ്പോൾ തന്നെ ചലഞ്ചു ചെയ്തോണ്ടിരിക്കുകയാണ് തന്റെ ആദ്യ രാത്രിയും കുളമാക്കാൻ തന്നെയാണ് അവരുടെ തീരുമാനം. അന്നത്തെ തന്റെ വാശിയെ കുറിച്ചും അന്നത്തെ സംഭവത്തെ കുറിച്ചും പറഞ്ഞുകൊണ്ട് ഇക്കാക്ക കളിയാക്കാറുണ്ടെന്നും ഷംന കാസിം പറയുകയുണ്ടായി.