ടെറസിൽ നിന്നും സാനിയയുടെ കിടിലൻ ഡാൻസ്..!! വീഡിയോ കാണാം 😍😍😍

ക്വീൻ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ കടന്നു വന്നു നമ്മുടെയെല്ലാം മനസ് കീഴടക്കിയ നടിയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെയും താരം നമുക്ക് പരിചിതമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് പ്രേതം2, ലൂസിഫർ എന്നീ മികച്ച സിനിമകളുടെ ഭാഗമാവാനും സാധിച്ചു.
പുതുമുഖ താരമെന്നതിലുപരി താരത്തിന്റെ വിഡിയോസും ചിത്രങ്ങളുമെല്ലാം വളരെയതികം തരംഗമാവാറാണ് പതിവ്. പതിവ് പോലെത്തന്നെ താരത്തിന്റെ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല് ആയികൊണ്ടിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പുതിയ വീഡിയോ താരം പങ്കു വെച്ചത്. മുൻപത്തെ പോലെ പുറത്തു പോകാതെ തന്നെ വീട്ടിലെ ടെറസിൽ നിന്നും ഡാൻസ് കളിക്കുന്ന വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്തത്. ടിക് ടോക്കിലും തരംഗമായ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പുറമെ ടിക് ടോക്കിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
D4 ഡാൻസ് എന്ന റിയാലിറ്റി ഷോ എല്ലാവർക്കും സുപരിചിതമാണ്. മഴവിൽ മനോരമ നടത്തിയ ഈ റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. മികച്ച നർത്തകിയും മോഡലുമായ താരത്തിന്റെ സ്വദേശം കൊച്ചിയാണ്.
https://youtu.be/3YUncma1Yoo