അധികം വൈകാതെ ഇനി വിവാഹം…!! നന്ദിനി

പ്രമുഖ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നമ്മുടെയല്ലാവരുടെയും പ്രിയ നടി നന്ദിനി സിനിമയിലേക്കെത്തിയത്. മുഖത്തെ തന്മയത്വമായ ഭാവങ്ങളോട് കൂടിയ കഥാപാത്രങ്ങളിലൂടെയാണ് നന്ദിനി പ്രേഷകർക് പ്രിയങ്കരിയായതു. ആദ്യ ചിത്രം മുതൽ തന്നെ വളരെയധികം തിരക്കിലായിരുന്ന താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്‌ ഭാഷകളിൽ അഭിനയിച്ച താരത്തിന് കരുമാടിക്കുട്ടൻ എന്ന ഒറ്റ മലയാള ചിത്രം മതിയായിരുന്നു മലയാളി പ്രേക്ഷകർക്കു നന്ദിനിയെ ഓർക്കാൻ. 40 വയസ്സായിട്ടും വിവാഹം കഴിക്കാത്ത താരം വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. എന്നാൽ കുടുംബ തിരക്കുകൾ കാരണമാണ് നടി സിനിമയിൽ നിന്നു വിട്ടു നിന്നതെന്നാണ് എന്നായിരുന്നു ആരാധകർ വിചാരിച്ചിട്ടുണ്ടായിരുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിലൂടെ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയായിരുന്നു താരം.

ജീവിതത്തിൽ വളരെ ഉയർച്ചകൾ നേടിയെങ്കിലും വിവാഹമാണ് തന്റെ വലിയ സ്വപ്നമെന്നും അതിനുള്ള ആലോചനകൾ ഇപ്പോഴും വീട്ടിൽ തഗൃതിയായി നടക്കുന്നുണ്ടെന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. തന്റെ അഭിരുചിക്കനുസരിച്ചുള്ള ഒരാളെയാണ് താൻ കണ്ടെത്താൻ ശ്രമിക്കുന്നതെന്നും അതിനു പറ്റിയ ഒരാളെ തന്നെ പെട്ടെന്ന് ലഭിക്കുമെന്ന വിശ്വാസവും തനിക്കുണ്ടെന്നാണ് താരം പറഞ്ഞത്. അതു കൊണ്ട് തന്നെ എത്രയും പെട്ടെന്ന് വിവാഹം നടക്കും എന്നും താരം പറയുകയുണ്ടായി.