കൊറോണയുടെ കടന്നു കയറ്റം മറ്റു പ്രവർത്തനങ്ങൾ നിർത്തി വെച്ചത് പോലെ തന്നെ സിനിമ മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് അതു കൊണ്ട് തന്നെ എല്ലാ താരങ്ങളും വീട്ടിൽ തന്നെയാണ് ചിലവഴിക്കുന്നത്.കിട്ടുന്ന സമയമെല്ലാം വെറുതെ ഇരിക്കാതെ പലതരം ആക്ടിവിറ്റികളിലൂടെ ഈ കൊറോണ കാലം ആനന്ദകരമാക്കാൻ താരങ്ങൾ ശ്രമിക്കുന്നത്. വീട്ടു ജോലികൾ ചെയ്യുന്നതിനും വ്യായാമം ചെയ്തും ചിലർ സമയം ചെലവഴിക്കുമ്പോൾ, വീടും പരിസരവും ക്ലീൻ ആക്കിയും പാചകം ചെയ്തും മറ്റു ചിലർ സമയം ചിലവഴിക്കുന്നു. എന്നാൽ ഇതെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാനും താരങ്ങൾ മറന്നില്ല.
യുവതാരം അഹാന കൃഷണകുമാറും സഹോദരിമാരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഈ സമയം. മുൻപും ഈ കുടുംബത്തിന്റെ പോസ്റ്റുകളും വീഡിയോകളും ആരാധകർ ആസ്വദിക്കാറുണ്ടായിരുന്നു. ജാക്കലിന് ഫെർണാണ്ടസും ബാദ്ഷായും ഒന്നിച്ച ഗേണ്ഡ ഫൂൽ എന്ന മനോഹരമായ വൈറല് ബോളിവുഡ് ഗാനത്തിനാണ് നമ്മുടെ സ്വന്തം അഹാന ചുവടു വെച്ച് ആരാധകരെ ത്രസിപ്പിച്ചത്.
അഹാനയുടെ ത്രസിപ്പിക്കുന്ന ചുവടുകൾക്ക് ഗംഭീര പ്രശംസകളാണ് സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ചത്. ആരാധകർ മാത്രമല്ല പ്രേഷകരുടെ പ്രിയ താരങ്ങളായ പൂർണിമ ഇന്ദ്രജിത്തും നവ്യാ നായരും രംഗത്തെത്തിയത്. ഡാൻസിങ് ക്വീൻ എന്നാണ് അഹാനയെ താരങ്ങൾ വിശേഷിപ്പിച്ചത്.ജീൻസും ടീഷർട്ടും ഇട്ടാണ് ആദ്യമായി താരം പ്രത്യക്ഷ പെട്ടത് എന്നാൽ താരത്തിന്റെ ചുവടുകൾ പ്രേക്ഷകർ ആസ്വദിക്കുന്ന രീതിയിലായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് മനോഹരമായ രീതിയിൽ സാരി ഉടുത്തു കൊണ്ട് ഗെറ്റപ്പ് ചേഞ്ച് നടത്തിയത്.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ ആരാധകരും പ്രേക്ഷകരും ഒരു പോലെ ഏറ്റെടുത്തത്.