പലവിധത്തിലുള്ള പരീക്ഷണങ്ങളുടെ കാലമാണ് എല്ലാവർക്കും ഈ ലോക്കഡോൺ. എല്ലാ പരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാനും താരങ്ങൾ മറക്കാറില്ല. എന്നാൽ മറ്റു താരങ്ങളിൽ നിന്നു വ്യത്യസ്തമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രേഷകരുടെ ഇഷ്ട നായികയായ വിദ്യ ബാലൻ. ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും എല്ലാവർക്കും ഉപകരിക്കുന്നതുമായ വസ്തുവാണ് മാസ്ക്. താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വീഡിയോകളെല്ലാം മാസ്ക് എങ്ങനെ വീട്ടിലിരുന്നു എളുപ്പത്തിൽ ഉണ്ടാക്കാം എന്ന തരത്തിലുള്ളതാണ്. ഏറ്റവും ഉപകരപ്രദമായ വസ്തു ഉണ്ടാക്കുന്നതിനു ഫലപ്രദമായ വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തത്.