ടീ ഷർട്ടും ഷോർട്‌സും ഇട്ട് ഹോട്ടലിൽ കയറിയ നടി കനിഹയ്ക്ക് കിട്ടിയത് എട്ടിന്റെ പണി..!!

സെലിബ്രേറ്റിക്കളായ പല നടിമാരുടെയും അബദ്ധങ്ങള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ പോലുള്ള മാധ്യമങ്ങളുടെ കൊറോണകാലത്തുള്ള പ്രത്യേക വിനോദം.അതിനുള്ള ഉദ്ദാഹരണമാണ് സ്പിരിറ്റ് ,ഭാഗ്യദേവത ,പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ പരിജിതയായ കനിഹയുടെ ജീവിതാനുഭവത്തിന്റെ കുത്തിപൊക്കല്‍. വിവാഹത്തിനു മുന്‍പും ശേഷവും കരിയറിനും കുടുംബത്തിനും തുല്യപ്രധാന്യമാണെന്ന് പറഞ്ഞ പ്രിയ നടി തനിക്ക് ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

വസ്ത്രധാരണ രീതി കാരണം അവിടെ നിന്ന് ഭക്ഷണം നിഷേധിക്കപ്പെട്ട അനുഭവമാണ് പങ്കുവച്ചത്.കാഷ്വല്‍ ടീഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു വേഷം.കയ്യില്‍ പണമുണ്ടെന്ന് മനസ്സിലാക്കിയ അവര്‍ ഭക്ഷണം കഴിക്കാന്‍അനുവദിക്കുകയും അവിടെ ഉണ്ടായരുന്ന മലയാളികള്‍ സല്‍ഫി എടുത്തെന്നും നടി കൂട്ടിചേര്‍ത്തു.ഇതു കണ്ട ഹോട്ടല്‍ ഉടമ അയാള്‍ക്കു തെറ്റുപറ്റിയതാണെന്ന് പറഞ്ഞ ക്ഷമ ചോദിച്ചതായും കനിഹ പറഞ്ഞു.2002 ല്‍ തമിഴ് സിനിമ ഫൈവ് സ്റ്റാറിലൂടെ ഈ രംഗത്തേക്ക് വന്ന നടി മമ്മുട്ടി നായകനായ മാമാങ്കമാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.പുതിയ ചിത്രവിശേഷങ്ങള്‍ എല്ലാം പങ്കുവക്കാറുള്ള നടി അവതാരക , പിന്നണി ഗായിക,ഡബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.