അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും കണ്ട് കൊണ്ടാണ് എന്നും രാവിലെ ഉണരുന്നത്.!! സാധിക..

3786

കപട സദാചാരം ഇന്ന് നമ്മുടെ സമൂഹത്തിൽ ദിനംപ്രതി കൂടി വരുകയാണ്. അതിന്റെ കടന്നു കയറ്റം ഇപ്പോൾ സോഷ്യൽ മീഡിയയിലും എത്തി നിൽക്കുന്നു. ഇപ്പോൾ നിരന്തരം കപട സദാചാരത്തിന് ബലിയാടാകേണ്ടി വന്ന നടിയാണ് മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്കെത്തിയ പ്രേഷകരുടെ പ്രിയ നടി സാധിക വേണുഗോപാൽ. എന്നാൽ മോശം കമെന്റുകൾക്ക് അതേ രീതിയിൽ മറുപടി കൊടുക്കുവാൻ സാധിക്കുന്നു എന്നുള്ളത് നടിയെ വേറിട്ടു നിർത്തുന്നു.

താരം തന്നെയാണ് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലൂടെ ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കി വെളുപ്പെടുത്തിയത്.

എന്നും രാവിലെ വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയയിലുള്ള അശ്ലീല സന്ദേശങ്ങൾ കണ്ടു കൊണ്ടാണ് എണീക്കാറെന്നും. തനിക്കിതിപ്പോൾ ശീലമായെന്നും താരം പറയുകയുണ്ടായി. സ്ഥിരം വീട്ടുകാരെ തെറി വിളിക്കലാണ് ഇവരുടെ മെയിൻ പരിപാടിയെന്നും തന്റെ വസ്ത്രധാരണം കൊണ്ടാണ് തെറി വിളിക്കുന്നതെന്നാണ് എന്നും സദാചാരക്കാർ പറയുകയുണ്ടായെന്ന് താരം വെളിപ്പെടുത്തി.

ജോലിയുടെ ഭാഗമായി പല തരം വേഷങ്ങൾ ധരിക്കേണ്ടതായിട്ടുണ്ട്. അതെല്ലാം നമ്മൾ ജോലിയുടെ ഭാഗമായിട്ടെടുക്കണം. അത്തരത്തിലുള്ള വസ്ത്രദാരണം താൻ ചെയ്യുന്നത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം തനിക്കില്ല എന്നും താരം പറയുകയുണ്ടായി. മറച്ചു വെക്കുമ്പോഴാണ് കാണാനുള്ള കൗതുകം കൂടുതലും അതിനു പിന്നാലെ അതു പീഡനത്തിനും കരണംകുമെന്നും താരം കൂട്ടിച്ചേർത്തു. മറച്ചു വെക്കേണ്ടതാണ് ശരീരം എന്നുള്ള വിശ്വാസവും തോന്നലുമാണ് ഇത്തരക്കാരെ മോശം കമന്റ്‌ ഇടാൻ പ്രേരിപ്പിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.