അരുണേട്ടാ ഐ മിസ്സ് യു എന്ന ഒറ്റ ഡയലോഗ് മതി മലയാളി പ്രേക്ഷകർക്കു അനുശ്രീ ഇത്ര പ്രിയങ്കരിയാണെന്നു മനസിലാക്കാൻ.മലയാള സിനിമക്കെന്നും പുതു മുഖ നടിമാരെ സംഭാവന ചെയ്ത സംവിധായകൻ ലാൽജോസ് നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമ രംഗത്തേക്ക് കാൽ എടുത്തു വെച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ലോക്കഡോൺ സമയത്തും ചിത്രങ്ങൾ പങ്കു വെക്കാൻ മറന്നില്ല.സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം എല്ലാവർക്കും പ്രിയങ്കരിയാണ്. താരത്തിന്റെ ഇത്ര പ്രാധാന്യമില്ലാത്ത പോസ്റ്റുകളാണെങ്കിലും വളരെ സ്വീകര്യതയാണ് താരത്തിന് കിട്ടാറുള്ളത്.
ബാക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരൻ അനൂപ്, ഫോട്ടോ എടുത്തത് മഹേഷ് ഭായി, അസിസ്റ്റന്റ് ചേട്ടത്തിയമ്മ, മേൽനോട്ടം അച്ഛൻ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, ലെമൺ ജ്യുസിനു കടപ്പാട് അമ്മ, സുരക്ഷ മേൽനോട്ടം പട്ടിക്കുട്ടി ജൂലി എന്നിങ്ങനെയുള്ള രസകരമായ ക്യാപ്ഷനാണ് താരം തന്റെ പുതിയ ഫോട്ടോ ഷൂട്ടിന് നൽകിയത്.