സോഷ്യൽ മീ‍ഡിയയിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ന്യൂഡാക്കും..! ഭീതി വീണ്ടും..!!

ഡീപ് ന്യുട് എന്ന വെബ്സൈറ്റിനെ പറ്റി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. അറിവിന്‌ പുറമെ എല്ലാ സ്ത്രീകളുടെയും പേടി സ്വപ്നമായിരുന്നു ഈ വെബ് സൈറ്റ്. എന്നാൽ വെബ്സൈറ്റിന്റെ അടച്ചു പൂട്ടൽ വാർത്ത എല്ലാവരും ഒന്നടങ്കം സന്തോഷത്തോടെ ആഘോഷിച്ചതാണ്.

എന്നാൽ ഡീപ് ന്യുഡിന്റെ തിരിച്ചു വരവാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ. ഈ ലോക്കഡോൺ കാലത്ത് അനവധി ഫോട്ടോ ചലഞ്ചുകളാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മദർ ഹുഡ്ഡ് ഡെയർ, സാരി ചലഞ്ചുകൾ അങ്ങനെയങ്ങനെ അനവധി ഫോട്ടോ ചലഞ്ചുകൾ ഏറ്റെടുത്തു കൊണ്ട് സ്ത്രീകൾ ധൈര്യസമേതം മുൻപോട്ടു വന്നുകൊണ്ടിരിക്കുന്നത്. ആന്റി സോഷ്യൽ വെബ്‌സൈറ്റിന് ലോക്ക് വീണ ഈ സാഹചര്യത്തിലും സ്ത്രീകൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ ചലഞ്ചുകൾ സാമൂഹ്യ വിരുദ്ധരെ തേടി വിളിക്കുന്ന തരത്തിലായിരുന്നു. അതിന്റെ പരിണിത ഫലമെന്നോണം ഇപ്പോഴിതാ ഡീപ് ന്യുഡ് തിരികെത്തിയെന്ന വാർത്തയാണ് നാമിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മുൻപ് പുരുഷന്മാർ കൂടുതലും കയ്യടക്കിയിരുന്ന ഈ മേഖലയിലിപ്പോൾ പുരുഷന്മാരുടെ ഒപ്പം തന്നെ സ്ത്രീകളും ഒപ്പം നിൽക്കുന്നു. ദിനം പ്രതി സോഷ്യൽ മീഡിയയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന്റെ ദൂഷ്യഫലങ്ങൾ ഓർക്കാതെയാണ് ഇതെല്ലാം. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിവസ്ത്രയായി മോർഫ് ചെയ്തു വരുന്ന ചിത്രങ്ങളാണ് നാമിപ്പോൾ കണ്ടു വരുന്നത്. അപ്‌ലോഡ് ചെയ്തു നിമിഷങ്ങൾകാകമാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നത്. സ്ത്രീയെ വിവസ്ത്രയായി മോർഫ് ചെയ്തു കാട്ടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആണ് ഈ വെബ് സൈറ്റിന് പിന്നിലെന്നാണ് നിയമ പാലകരുടെ നിഗമനം. ബിക്കിനി ഫോട്ടോകൾക്ക് മാത്രമല്ല എക്സ്പോസിംഗ് അല്ലാത്ത ഫോട്ടോകൾക്കും ഈ അവസ്ഥ വരാം. വസ്ത്രങ്ങളുടെ ഫാഷൻ ഓപ്പോർട്ടുണിറ്റി പ്രദർശിപ്പിക്കാനുള്ള പ്ലാറ്റ്ഫോം ആയി മാറുന്ന സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ സുരക്ഷിതത്വം നമ്മുടെ കയ്യിലല്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആന്റി സോഷ്യൽ വെബ്‌സൈറ്റിന് കടിഞ്ഞാണിടാൻ നിയമപാലകർ തന്നെ മുൻപോട്ടു വരുമെന്ന് തന്നെയാണ് നമ്മുടെയെല്ലാം പ്രതീക്ഷ.

സോഷ്യൽ മീഡിയയിൽ ഫാഷൻ എന്ന് കേട്ടാൽ ചാടി വീഴുന്ന സ്ത്രീകൾ അവരുടെ ഫോട്ടോ സേഫ്റ്റി ഉറപ്പാക്കാനും ശ്രെദ്ധിക്കേണ്ടതായിട്ടുണ്ട്. എന്നാൽ റീസൈസ് ചെയ്തു ചെറുതാക്കിയ ഫോട്ടോകളും വാട്ടർ മാർക്ക്‌ ഉൾപെടുത്തിയാലും ചില സമയത്തെങ്കിലും സേഫ്റ്റി ഉറപ്പാക്കാൻ സാധിക്കാറുണ്ട്. ഫോട്ടോ എഡിറ്റിംഗിന് ധാരാളം ആപുകൾ ഇന്ന് നിലവിലുണ്ട് imageresizer, സ്‌നാപ്‌സീഡ്, picsart എന്നീ ആപുകൾ നമ്മുടെ ഫോട്ടോകളുടെ സേഫ്റ്റി ഉറപ്പാക്കാൻ ഒരു പരിധി വരെ സഹായിക്കും.