തിരക്കിനിടയിൽ അയാൾ എന്നെ സ്പർശിക്കാൻ ശ്രമിച്ചു..!! ദുരനുഭവം പങ്കുവെച്ച് സീരിയൽ താരം..

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആണ് നടി ദിവ്യങ്ക ത്രിപാഠി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തനിക്കു ഒരിക്കൽ തീയേറ്ററിൽ ക്യുവിൽ നിൽക്കുമ്പോൾ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച് പങ്കിട്ടിരിക്കയാണ് താരം. ഒരാൾ താരത്തെ സ്പർശിക്കാൻ നോക്കിയത്രേ അപ്പോൾ നടി അയാളുടെ മുഖത് ആഞ്ഞടിച്ചു. പിനീട് നാട്ടുകാർ ഇടപെട്ടു അയാളെ കൈകാര്യം ചെയ്തു. അടിക്കുമ്പോൾ അയാളുടെ മുഖത് പോലും നോക്കിയില്ലെന്ന്‌ ദിവ്യങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഭർത്താവിനോടൊപ്പമുള്ള ഫോട്ടോയും ദിവ്യങ്ക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ദിവ്യങ്ക ഭർത്താവിനൊപ്പം മുംബൈയിൽ ആണ് ഇപ്പോൾ താമസം. എല്ലാവരോടും സുരക്ഷിതരായി വീടുകളിൽ ഇരിക്കാൻ നടി പറയുന്നുണ്ട്. ഈ വികാരത്തിന് അവസാനം ഇല്ലെന്നും ഞാൻ നിങ്ങളെ വ്യത്യസ്ത മുറികളിൽ ആയിരിക്കുമ്പോൾ മിസ്സ്‌ ചെയുന്നു എന്നും താരം പറഞ്ഞു.ഒരുപാട് നാൾ പ്രണയിച്ച ഇവർ 2016 ൽ ആണ് വിവാഹിതർ ആകുന്നത്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായ പരമ്പര ആയിരുന്നു ഡോക്ടർ ഇഷിത എന്ന കഥാപാത്രം. സ്റ്റാർ പ്ലസിൽ ആയിരുന്നു ഇതിന്റെ സംരക്ഷണം. വിവാഹം കഴിഞ്ഞും താരം കലാരംഗത് സജീവമായിരുന്നു. ഇതിനു മുൻപും ദിവ്യങ്ക തനിക്കു നേരിട്ട മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം പോസ്റ്റ്‌ ചെയ്ത താരത്തിന്റെ പോസ്റ്റിനു താഴെ മോശം കമെന്റുകൾആണ്. നടിയുടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള കമെന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിനെതിരെ താരം രംഗത്ത് വന്നിരുന്നു.ദി വോയിസ്‌, നച്ഛ് ബലിയ എന്നീ ഷോകളിൽ ആങ്കർ ആയും താരം എത്തിയിരുന്നു.