ലിപ് ലോക്ക് ചെയ്യാൻ അറിയില്ലായിരുന്നു.. അതിനായി ചില സിനിമകൾ കണ്ടു..!! രമ്യ നമ്പീശൻ

തൊട്ടതെല്ലാം പൊന്നാക്കി പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നമ്മടെയല്ലാം സ്വന്തം രമ്യ നമ്പീശൻ. നായികയായും അവതരിയായും എന്തിലേറെ ഗായികയായും താരം ജന പ്രീതി നേടിയിരുന്നു. അതിനോടൊപ്പം തന്നെ സംവിധായകിയുടെ വേഷത്തിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടത്. അൺഹൈഡ് എന്ന ഹൃസ്യ ചിത്രമാണ് താരത്തിന്റെ പുതിയ സംവിധാന സംരംഭം. തെന്നിന്ത്യയൊട്ടാകെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. താരത്തിന് ആരാധകരെ വർധിപ്പിച്ച സിനിമയാണ് മലയാളത്തിലെ ചാപ്പാ കുരിശ് എന്ന വിനീത് ശ്രീനിവാസൻ ഫഹദ് കോമ്പൊയിൽ വന്ന സമീർ താഹിർ ചിത്രം. അതിലെ ലിപ് ലോക്കുകൾ അന്ന് വളരെയധികം ചർച്ച ചെയ്യപ്പെട്ടതായിരുന്നു. എന്നാൽ അന്ന് ലിപ് ലോക്കിനെ കുറിച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അതിനു വേണ്ടി പ്രത്യേകം സിനിമകൾ കണ്ടിരുന്നെനും ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തുകയുണ്ടായി.

സിനിമയുടെ തുടക്കത്തിൽ തന്നെ തന്റെ ലിപ് ലോക്കിന്റെ അവസ്ഥയെ കുറിച് പറയുകയും അത് മനസിലാക്കിയ സംവിധായകന്റെ നിർദേശ പ്രകരമാണ് ലിപ് ലോക്കുള്ള സിനിമകൾ കണ്ടതെന്നും താരം വെളിപ്പെടുത്തുകയുണ്ടായി. കമിന എന്ന സിനിമയാണ് സംവിധായകൻ സജസ്റ് ചെയ്തതെന്നും അതിലെ ഹോട്ട് സീനുകൾ താൻ ഏറെ കണ്ടെന്നും രമ്യ തുറന്നു പറയുകയുണ്ടായി. സിനിമയാണ് തന്റെ തൊഴിൽ ആ തൊഴിൽ ആത്മാര്ഥതയോടെയും സത്യ സന്തതയോടയും ചെയ്യണമെന്ന് തനിക്ക് നിര്ബന്ധമുണ്ടായിരുന്നെന്നു താരം വ്യക്തമാക്കി. താരം എന്നതിലുപരി സമൂഹത്തിലെ വ്യക്തിയെന്ന നിലയിലാണ് ആ രംഗം താൻ ചെയ്തതെന്ന് താരം കൂട്ടി ചേർത്തു