ശരീര സരംക്ഷണം ശരീര സൗന്ദര്യം എന്നിവക്ക് സിനിമ വ്യവസായത്തിൽ വളരെ അധികം സ്വാധീനം ഉണ്ടെന്നുള്ള വസ്തുതയാണ് ഏവരും കണ്ടു കൊണ്ടിരിക്കുന്നതു. ഫിറ്റ്നസിനും ശരീര സൗന്ദര്യത്തിനും വേണ്ടി ഏത് തരത്തിലുള്ള വിട്ടു വീഴ്ചയും നടത്താൻ താരങ്ങൾ തയ്യാറായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി തങ്ങളുടെ കഠിനാധ്വാനം പങ്കു വെക്കാനും താരങ്ങൾ മറക്കുന്നില്ല.ശരീര സൗന്ദര്യം നില നിർത്തുന്നതിനു ആവശ്യമായ പ്രധാന ഘടകം യോഗയാണെന്നാണ് താരങ്ങളുടെ വിശ്വാസം.അത് ശരി വയ്ക്കുന്ന തരത്തിലാണ് താരങ്ങളുടെ ഫിറ്റ്നസ്സും.ശരീരത്തെ സംരക്ഷിക്കുന്നതോടൊപ്പം മനസിനെ ഏകാകൃതമാക്കുവാനും യോഗയ്ക്ക് കഴിയുന്നുണ്ട്.
മുൻപ് തന്നെ നായിക ശില്പഷെട്ടിയുടെ യോഗ പരീശീലനം എന്നും ബോളിവുഡിലെ സ്ഥിരം ചർച്ചാ വിഷയം തന്നെയായിരിന്നു.എന്നാൽ ഈ കൊറോണകാലത്ത് ബോളിവുഡ് താരം രാഖി സാവന്ത്, ബിഗ് ബോസിലൂടെ പ്രേക്ഷക മനസിലിടം പിടിച്ച നടികളായ ഹീനഖാൻ, ദിവ്യങ്ക ത്രിപാടി എന്നിവരുടെ യോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിവസേനെ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.