ഏത് ചെറിയ ആഘോഷമാണെങ്കിലും വലിയ ആഘോഷമാക്കി മാറ്റുന്ന മലയാളി വളരെ വിത്യസ്തമായാണ് കൊറോണ പ്രതിസന്ധിയിൽ വിഷു ആഘോഷിച്ചത്. വീടുകൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെയാണ് പരിമിതമായ ആഘോഷങ്ങളിലാണ് മലയാളിയേർപ്പെട്ടത്. വിഷുക്കണി കാണുവാനും കൈനീട്ടം കൊടുക്കുവാനും മുടക്കം വരാതെയാണ് മലയാളികൾ വിഷു ആഘോഷിച്ചത്. മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളിൽ ഭൂരിഭാഗം പേരും വീട്ടില് തന്നെയാണ് വിഷു ആഘോഷിച്ചത്.