ലോക്ക് ഡൗണിൽ സഹായഹസ്തവുമായി നടി നിഖില വിമൽ..!!

സാധാരണകാരെ പോലെ തന്നെ ലോക് ഡൗൺ മനുഷ്യ ഭേദമില്ലാതെ എല്ലാവരെയും വീട്ടിലിരുത്തിരിക്കുകയാണ്. ഷൂട്ടിങ്ങുകളെല്ലാം നിർത്തി വീട്ടിലിരിക്കുന്ന താരങ്ങൾ സോഷ്യൽ മീഡിയ വഴിയാണ് സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. നൃത്തവും വർക്ക്‌ഔട്ടും തുടങ്ങി വീട്ടു പണിയുടെ ചിത്രങ്ങൾ വരെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച് കൊണ്ടിരിക്കുകയാണ് താരങ്ങൾ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ മലയാളികൾക് പ്രിയങ്കരിയായ നായിക നിഖില വിമലാണ് ഇപ്പോൾ ചർച്ചാ വിഷയം. മറ്റെല്ലാവരും നൃത്തത്തിലൂടെയും മറ്റും സമയം ചെലവഴിക്കുമ്പോൾ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ വളരെ വ്യത്യസ്തമായ സമയം ചിലവഴിക്കലാണ് താരം നടത്തി വരുന്നത്. കൊറോണകാലത് അവശ്യ സാധങ്ങൾ വീടുകളിലേക്കെത്തിക്കുന്ന വോളന്റിയർ ആയാണ് താരം ഇപ്പോൾ പ്രവർത്തിച്ചു പോരുന്നത്. നാടിന്റെ നന്മക്ക് വേണ്ടി ഈ കാലത്ത് പ്രവർത്തിക്കുന്ന താരം അഭിനന്ദനം അർഹിക്കുന്നതാണ്.
ശനിയാഴ്ച മുതൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കാൾ സെന്ററിലാണ് താരം സേവനമനുഷ്ഠിക്കുന്നതു. എന്നാൽ ഇതൊരു സേവനമായി കാണാതെ നാടിന്റെ നന്മക്ക് തന്നാൽ കഴിയുന്നത് ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നാണ് താരം പറയുന്നത്. ഹോം ഡെലിവറിയിലൂടെ ഈ ലോക്ക് ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങാതെ സഹായിക്കാനും സാമൂഹ്യ അകലം പാലിക്കാനും ഇത്തരത്തിലുള്ള കാൾ സെന്ററുകള് ഉപകരമാവുമെന്നാണ് താരം അഭിപ്രായപ്പെടുന്നത്. അവശ്യ സാധനങ്ങൾക്കായി വിളിക്കുന്നവരായി കുശലം പറഞ്ഞു സംസാരിച്ചു കൊണ്ട് വളരെ പോസിറ്റീവ് ആയാണ് താരം ഇതിലേർപ്പെട്ടത്.