കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ നമ്മുക്ക് സുപരിചിതയായ നടിയാണ് ഷിബ്ല. ഈ ചിത്രത്തിനുവേണ്ടി നടി വണ്ണം കൂട്ടിയിരുന്നു.സിനമയിലെ കാസ്റ്റിംഗ് ക്ലൌച്ചിനെ കുറിച്ചു തുറന്നു പറഞ്ഞ ഷിബ്ല സംവിധായകനിൽ നിന്നും നേരിട്ട മോശം അനുഭവവും വെളിപ്പെടുത്തി. നടി മാത്രമായല്ല അവതാരക കൂടിയായി നമ്മുക്ക് പരിചിത ആണ് ഷിബ്ല. മീടൂവിലൂടെ മലയാള സിനിമ രംഗത്തെ നടികളുടെ മോശം അനുഭവങ്ങൾ പുറം ലോകം അറിഞ്ഞു. നടന്മാരും സംവിധായക്കാരും നായികമാരോട് ഇത്തരത്തിൽ പെരുമാറുന്നുണ്ട്. ഇതെലാം അവർ ഇപ്പോൾ വെളിപ്പെടുത്തുന്നും ഉണ്ട്.ആസിഫലിയുടെ നായികയായി കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ വന്ന ഷിബ്ല ആണ് തനിക്കു സിനിമയിൽ അവസരം നോക്കിയിരുന്ന സമയത്തെ മോശം അനുഭവങ്ങൾ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷിബ്ലയുടെ വീട്ടുകാർക്കു സിനമയിൽ അവർ പോകുന്നത് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നു. താരത്തിന്റെ ഉപ്പ അനുവദിച്ചിരുന്നുമില്ല.
കമ്ബനി എന്ന സിനിമയിലൂടെ പുതുമുഖം ആയി വന്ന ഷിബ്ല ഒരു ചാനൽ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ് കൂടി ആണ്. വിവാഹ ശേഷമാണു ഷിബ്ല സിനിമ രംഗത്തേക്ക് വന്നത്. ഇഷ്ടപ്പെട്ടു കെട്ടിയതിനാൽ വീട്ടുക്കാർ താരത്തെ കുടുംബത്തിൽ നിന്നും അകറ്റി. താരത്തിന്റെ ആദ്യ സിനിമ കക്ഷി അമ്മിണി പിള്ളയിൽ വണ്ണമുള്ള പെൺകുട്ടിയെ ആവിശ്യം ഉണ്ട് എന്നറിഞ്ഞാണ് ഷിബ്ല കാസ്റ്റിംഗ് നു ചെല്ലുന്നത്. കാന്തി എന്നായിരുന്നു ഷിബ്ലയുടെ കഥാപാത്രത്തിന്റെ പേര്. ആസിഫലി ആയിരുന്നു ചിത്രത്തിലെ ഷിബ്ലയുടെ നായകൻ ആയത്.