ഏറ്റവും ഇഷ്ടപെട്ട നടൻ അദ്ദേഹമാണ്.. കല്യാണി പ്രിയദർശൻ..

മലയാളികൾക്കെന്നും പ്രിയങ്കരനായ സംവിധായകൻ പ്രിയദർശന്റെ മകളായ കല്യാണിയാണ് ഇന്ന് സിനിമാ ലോകത്തെ വാർത്തകളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഹലോ എന്ന തെലുഗ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച് മറ്റുള്ള ഭാഷകളിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം. ഒരു സംവിധായകന്റെ മകളായതു കൊണ്ട് തന്നെ എന്നാണ് സംവിധാന രംഗത്തേക്ക് വരുന്നതെന്ന ചോദ്യങ്ങളാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ സംവിധായകനായ അച്ഛന്റെ മകളായതു കൊണ്ട് ഈ ചോദ്യം പ്രതീക്ഷിച്ചെന്നും എന്നാൽ അഭിനയത്തിനെയാണ് താരം ഇഷ്ടപെടുന്നതെന്നും അതോടൊപ്പം തന്റെ ഇഷ്ടപ്പെട്ട അഭിനേതാവിനെ വെളിപ്പെടുത്താനും താരം മറന്നില്ല. മലയാളികളുടെ ഇഷ്ട താരം മോഹൻലാൽ തന്നെയാണ് തന്റെയും ഇഷ്ട തരാമെന്നു വെളിപ്പെടുത്താൻ കല്യാണിക്ക് അധിക സമയമൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇഷ്ടപ്പെട്ട താരത്തിന്റെ പേര് പറയാൻ ആകുമോയെന്നൊരു മറു ചോദ്യവും താരത്തിൽ നിന്നുണ്ടായി. ദുൽകർ സൽമാനും സുരേഷ് ഗോപിയും അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് തെലുഗിൽ ആരംഭിച്ച കല്യാണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തില് പുറത്തിറങ്ങാനുള്ള അച്ഛന്റെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഭാഗമാവാനും താരത്തിന് സാധിച്ചു. നായികയായി ഇനി പുറത്തിറങ്ങാനുള്ളത് രണ്ടു ചിത്രങ്ങളാണ് ഉള്ളതു. അതിലു രണ്ടിലേയും നായകൻ പ്രണവ് മോഹൻലാൽ ആണെന്നുള്ളത് ശ്രെധേയമാണ്‌. കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും ഇഷ്ട സംവിധായകൻ വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയും അച്ഛന്റെ മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലാണ് പ്രണവും കല്യാണി പ്രിയദർശനും ഒന്നിക്കുന്നത്.