പോൺ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് ബോളിവുഡിലേക്ക് ചേക്കേറി പ്രേഷകരുടെ ഇഷ്ട താരങ്ങളിലൊന്നായി മനസ്സിൽ സ്ഥാനം പിടിച്ച പ്രമുഖ താരമാണ് സണ്ണി ലിയോൺ. മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ പലഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ടിക് ടോക് എല്ലാവരുടെയും ജീവിതത്തിലെ ഭാഗമായി കൊണ്ടിരിക്കുന്ന ഈ സമയത്ത് ടിക് ടോക്കിലും തരംഗമായി കൊണ്ടിരിക്കുകയാണ് സണ്ണി ലിയോൺ. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ അവസരത്തിൽ സുരക്ഷിത സന്ദേശമാണ് താരത്തിന് നൽകാനുള്ളത്. എന്നാൽ അതിനു പുറമെ മലയാളികൾക് വിഷു ആശംസകൾ നേരാനും താരം മറന്നില്ല. വളരെയധികം ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മളെല്ലാവരും കടന്നു പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ സുരക്ഷിതമായി വീട്ടിലിരുന്നു വിഷു ആഘോഷിക്കാനാണ് താരം പറയുന്നത്. ടിക് ടോക് വീഡിയോയിലെ അടികുറിപ്പിന്റെ സാരാംശം തന്നെയാണ് ടിക് ടോക് വീഡിയോയിലൂടെ താരം വ്യക്തമാക്കി തരുന്നത്