ആളാകെ മാറിപ്പോയി…! ബേബി നയൻതാരയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

ബാലതാരമായി പലരും സിനിമയിലൂടെ കടന്നു വരുകയും എന്നാൽ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാഴ്ചയാണ് മലയാള സിനിമയിൽ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനു വിപരീതമായി നിരവധി സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച് പ്രേഷകരുടെ ഇഷ്ടതാരമാണ് നയൻ താര. എന്നാൽ ബാലതാരമെന്ന ലേബലിൽ നിന്നും നായികയെന്ന ലേബലിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ അടുത്തിടെ നടന്ന ഫോട്ടോ ഷൂട്ടുകൾ അതിനെ ശരി വെക്കുകയും ചെയ്യുന്നു. ബാലതാരമായി 30 സിനിമകളിൽ വേഷമിട്ട താരത്തിന്റെ നായിക ചിത്രത്തിന് വേണ്ടിയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്.സെലിബ്രിറ്റികളുടെ ഫോട്ടോ ഷൂട്ടിൽ പ്രശസ്തിയാര്ജിച്ച അകിൻ പടുവയുടെ പുതിയ ഫോട്ടോ ഷൂട്ടിലൂടെയാണ് നയൻ താരയുടെ ചിത്രങ്ങൾ വൈറല് ആയി കൊണ്ടിരിക്കുന്നത്. നയൻസ് എന്ന് ഓമനപ്പേരിൽ വിളിക്കുന്ന നമ്മുടെ താരം അവസാനമായി അഭിനയിച്ചത് റഹ്മാൻ നായകനായ മറുപടിയിലാണ്. കൂടാതെ ട്വന്റി 20, അതിശയൻ, ഈ പട്ടണത്തിൽ ഭൂതം, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാനും താരത്തിന് ഈ ചെറുപ്രായത്തിൽ തന്നെ സാധിച്ചിട്ടുണ്ട്. Photo courtsey: Akin paduva photography